എസ്‌വി. കോ സ്റ്റാർട്ടപ്പുകൾക്ക് ഫേസ് ബുക്കിന്റെ പിന്തുണ

Posted on: August 9, 2016

Startup-Village-Logo-Bigകൊച്ചി : സ്റ്റുഡന്റ് ഡിജിറ്റൽ ഇൻകുബേറ്ററായ എസ്‌വി.കോ തുടക്കമിട്ടിട്ടുള്ള ആറു മാസത്തെ സിലിക്കൺവാലി വിദ്യാർഥി സംരംഭക പരിശീലനവുമായി ഫേസ് ബുക്ക് സഹകരിക്കും. എസ്‌വി.കോ തെരഞ്ഞെടുക്കു 50 സ്റ്റാർട്ടപ് ടീമുകളിലെ വിദ്യാർത്ഥികൾക്ക് കാലിഫോർണിയയിൽ ഫേസ് ബുക്ക് ആസ്ഥാനമായ മെൻലോ പാർക്കിൽ പരിശീലനം നൽകും.

മെൻലോ പാർക്കിൽ ആറു ദിവസം ഫേസ് ബുക്കിന്റെ ഡെവലപ്പർ ടീമുകളുമായി ആശയവിനിമയം നടത്താനും സ്വന്തം സ്റ്റാർട്ട്പ് ആശയങ്ങൾ അവർക്കുമുമ്പിൽ അവതരിപ്പിച്ച് മാർഗനിർദ്ദേശം തേടാനും 50 വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുമെന്ന് സ്റ്റാർട്ട്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു.

ഇന്ത്യയിലെ വിദ്യാർഥികളുടെ സർഗശേഷിയും നൂതനാശയങ്ങളും വികസിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള കൂടുതൽ അവസരങ്ങൾ നൽകാൻ തയാറാണെ് ഫേസ് ബുക്ക് പ്രൊഡക്ട് പാർട്ണർഷിപ്പ് വിഭാഗത്തിലെ സത്യജിത് സിംഗ് അറിയിച്ചു.

കോളജ് വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള സംരംഭക അന്തരീക്ഷം നൽകുതിനുള്ള എസ്‌വി.കോയുടെ ശ്രമങ്ങൾക്ക് ഫേസ് ബുക്കിന്റെ പിന്തുണ ലഭിച്ചത് പ്രശംസനീയമാണെന്ന് സ്റ്റാർട്ട്പ് വില്ലേജ് ചീഫ് മെന്ററും ഇൻഫോസിസ് സഹസ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

രാജ്യത്തെ എൻജിനീയറിംഗ് കോളജ് വിദ്യാർഥികളിൽ നിന്ന് മികച്ച 50 സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്ത് ആറു മാസത്തെ പരിശീലനം നൽകുന്ന പരിപാടിയാണ് എസ്‌വി.കോ നടത്തുന്നത്. ഓരോ സ്റ്റാർട്ടപ് ടീമിലും മൂന്നു മുതൽ അഞ്ചു വരെ വിദ്യാർത്ഥികളുണ്ടാകും. 3500 കോളജുകളിലെ 50 ലക്ഷം വിദ്യാർഥികളെയാണ് സിലിക്കൺവാലി പരിശീലന പരിപാടി ലക്ഷ്യം വയ്ക്കുത്. കേന്ദ്ര സർക്കാരിന്റെ ദേശീയ ശാസ്ത്ര-സാങ്കേതിക സംരംഭക പരിശീലന ബോർഡ് എസ്‌വി.കോ-യെ ആതിഥേയ ഇൻസ്റ്റിറ്റ്യൂട്ടായി അംഗീകരിച്ചിട്ടുണ്ട്.