ഫേസ് ബുക്ക് റിലയൻസ് ജിയോയുടെ 10 ശതമാനം ഓഹരികൾ ഏറ്റെടുത്തേക്കും

Posted on: March 26, 2020

മുംബൈ : ഫേസ് ബുക്ക്, റിലയൻസ് ജിയോയുടെ 10 ശതമാനം ഓഹരികൾ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നീണ്ടുപോകുകയാണ്. ജിയോ ശൃംഖല വിപുലമാക്കാനുള്ള വൻ മുതൽമുടക്ക് റിലയൻസിന്റെ കടബാധ്യത വർധിപ്പിച്ചിരുന്നു. ഫേസ് ബുക്കുമായുള്ള ഇടപാടിലൂടെ കമ്പനിയുടെ കടബാധ്യത കുറയ്ക്കാനാണ് ശ്രമം.

റിലൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനിംഗ് വ്യവസായത്തിന്റെ ഓഹരികൾ സൗദി ആരാംകോയ്ക്കും മൊബൈൽ ടവർ ബിസിനസ് ബ്രൂക്ക്ഫീൽഡിനും വിൽക്കാൻ ശ്രമം നടക്കുന്നുണ്ട്. ഈ ഇടപാടുകൾ പൂർത്തിയായാൽ റിലയൻസ് ഇൻഡ്സ്ട്രീസ് കടരഹിത കമ്പനിയായി മാറുമെന്നാണ് വിലയിരുത്തൽ.