ജോയ് ആലുക്കാസിൽ പുരുഷന്മാർക്കുവേണ്ടിയുള്ള പ്ലാറ്റിനം ആഭരണങ്ങൾ

Posted on: December 28, 2017

കൊച്ചി : പുരുഷന്മാർക്കുവേണ്ടിയുള്ള പ്ലാറ്റിനം ആഭരണങ്ങളുടെ വിപുലമായ ശേഖരം ചലച്ചിത്രതാരം നാഗചൈതന്യ, ജോയ് ആലുക്കാസിൽ അനാവരണം ചെയ്തു. ജോയ് ആലുക്കാസിന്റെ എല്ലാ ശാഖകളിലും ഇവ ലഭ്യമാണ്. അന്താരാഷ്ട്ര ട്രെൻഡ് ആയ ബോൾഡ് മിനിമലിസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പ്ലാറ്റിനം ആഭരണങ്ങളുടെ രൂപകൽപന. മാലകൾ, വളകൾ, ബ്രേയ്‌സ്‌ലെറ്റുകൾ എന്നിവയാണ് പുരുഷന്മാർക്കുള്ള ശേഖരത്തിൽ ഉള്ളത്.

പ്ലാറ്റിനത്തെ അറിയണമെങ്കിൽ പ്ലാറ്റിനത്തെ സ്‌നേഹിക്കണമെന്ന് നാഗചൈതന്യ പറഞ്ഞു. ജോയ് ആലുക്കാസ് ഇന്ത്യൻ ഓപ്പറേഷൻസ് മാനേജർ (റീട്ടെയ്ൽ) രാജേഷ് കൃഷ്ണൻ, പ്ലാറ്റിനം ഗിൽഡ് ഇന്ത്യ ഡയറക്ടർ രാജേഷ് രാജേന്ദ്രൻ എന്നിവർ പ്ലാറ്റിനം ആഭരണശേഖരത്തിന്റെ അനാവരണ ചടങ്ങിൽ പങ്കെടുത്തു.

ആഭരണങ്ങളുടെ കാര്യത്തിൽ പ്ലാറ്റിനത്തിന് 95 ശതമാനം പരിശുദ്ധിയാണുള്ളത്: അമൂല്യവും. പുരുഷന്മാർക്കുള്ള പ്ലാറ്റിനം ആഭരണങ്ങളുടെ വില തുടങ്ങുന്നത് 75,000 രൂപ മുതലാണ്.പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നതിന്, പ്ലാറ്റിനം
ഗിൽഡ് ഇന്ത്യ, ട്രസ്റ്റ് എവർ അഷ്വറൻസ് സർവീസസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഓരോ പ്ലാറ്റിനം ആഭരണങ്ങളുടേയും ആധികാരികത ഉറപ്പാക്കാൻ ആഭരണങ്ങളുടെ ഉൾഭാഗത്ത് പിടി950 എന്ന് മുദ്രണം ചെയ്തിട്ടുണ്ട്. പരിശുദ്ധ പ്ലാറ്റിനം ആഭരണങ്ങൾക്കും തിരിച്ചു നൽകാനും ആഭരണങ്ങൾക്കൊപ്പം പ്ലാറ്റിനം ക്വാളിറ്റി അഷ്വറൻസ് കാർഡും ലഭിക്കും.