സംസംഗ് സോളാർ പവർ റെഫ്രിജറേറ്ററും ഡിജിറ്റൽ ഇൻവർട്ടർ എസിയും പുറത്തിറക്കി

Posted on: February 19, 2017

കൊച്ചി : സംസംഗ് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കൺവർട്ടബിൾ ഫ്രോസ്റ്റ് ഫ്രീ ഡയറക്ട് കൂൾ റെഫ്രിജറേറ്ററുകളും ഡിജിറ്റൽ ഇൻവർട്ടർ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ 43 ശതമാനം അതിവേഗത്തിൽ തണുപ്പിക്കുന്ന എയർ കണ്ടീഷണറുകളും പുറത്തിറക്കി. അതിവേഗത്തിൽ തണുപ്പിക്കുന്നതും ഊർജ്ജ സംരക്ഷണത്തിനുതകുന്നതുമാണ് പുതിയ റെഫ്രിജറേറ്റർ, എയർ കണ്ടീഷണർ ശ്രേണികൾ.

ഉപഭോക്താക്കൾ വൈദ്യുതി ലാഭിക്കുന്ന ഉത്പന്നങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങളുടെ പുതിയ ശ്രേണി അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമാണെന്നും സംസംഗ് ഇന്ത്യ കൺസ്യൂമർ ഇലക്ട്രോണിക്‌സ് വൈസ് പ്രസിഡന്റ് രാജീവ് ഭുട്ടാനി ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ അർത്ഥപൂർണമായ കണ്ടുപിടുത്തങ്ങൾ നടത്താൻ സംസംഗ് എപ്പോഴും യത്‌നിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.