വാലന്റൈന്‍സ് ഡേയ്ക്ക് ബെസ്റ്റ് ഡേയ്‌സ് ഓഫറുമായി സാംസംഗ്

Posted on: February 13, 2019

കൊച്ചി : വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് സാംസംഗ് ബെസ്റ്റ് ഡേയ്‌സ് ഓഫര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വിവിധ മേഡലുകള്‍ക്ക് വലിയ വിലക്കുറവ് ലഭിക്കും. 8ജിബി/512ജിബി വരെയുള്ള ഗാലക്‌സി നോട്ട്9 7000 രൂപ ക്യാഷ്ബാക്കോട് കൂടി 77900 രൂപക്ക് ലഭിക്കും. ഗാലക്‌സി എസ്9 പ്ലസ് 64ജിബി, 128ജിബി, 256ജിബി മോഡലുകള്‍ 7000 രൂപയോളം വിലക്കുറവോടെ യഥാക്രമം 57,900 രൂപ, 61,900 രൂപ, 65,900 രൂപ എന്നീ വിലകളില്‍ ലഭിക്കും.

എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗാലക്‌സി നോട്ട് 9 ന് 6000 രൂപയുടെയും എസ്9പ്ലസിന് 4000 രൂപയുടേയും അധിക ക്യാഷ്ബാക്ക് ലഭിക്കും. വാലന്റൈന്‍സ് ഡേയുടെ ഭാഗമായി ഗാലക്‌സി നോട്ട് 9 ന് 8000 രൂപയുടെയും എസ് 9 പ്ലസിന് 6000 രൂപയുടെയും എച്ച്ഡിഎഫ്‌സി ക്യാഷ്ബാക്ക് ലഭിക്കും.

TAGS: Samsung |