സാംസംഗ് എക്‌സിനോസ് 7 സീരിസ് 7904

Posted on: January 22, 2019

കൊച്ചി : സാംസംഗ് ഏറ്റവും പുതിയ മൊബൈൽ പ്രോസസറായ എക്‌സിനോസ് 7 സീരീസ് 7904 അവതരിപ്പിച്ചു. മൾട്ടി മീഡിയ സപ്പോർട്ട് ചെയ്യുന്ന പ്രോസസർ മധ്യനിര സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും സവിശേഷമായ ഫീച്ചറുകൾ സാധ്യമാക്കുന്നു. എക്‌സിനോസ് 7904 വേഗമാർന്ന ഒക്റ്റാ-കോർ പ്രകടനം കാഴ്ചവയ്ക്കുന്നു. സ്മാർട്ട്‌ഫോണിലെ വെബ് ബ്രൗസിംഗും ആപ്പ് ലോഞ്ചിംഗും എളുപ്പമാക്കുന്നു.

സ്മാർട്ട്‌ഫോൺ അധിഷ്ഠിത ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യൻ വിപണിക്ക് ഏറെ സാധ്യതകളുണ്ടെന്നും എക്‌സിനോസ് 7 സീരിസിലൂടെ ട്രിപ്പിൾ ക്യാമറ പോലുള്ള ഉന്നതമായ മൊബൈൽ അനുഭവം ആസ്വദിക്കാനാവുമെന്നും സാംസംഗ് ഇന്ത്യ സെയിൽസ് – മാര്‍ക്കറ്റിംഗ്
ഡിവൈസ് സൊല്യൂഷൻസ് മേധാവിയും സീനിയർ ഡയറക്ടറുമായ രാജീവ് സേഥി പറഞ്ഞു.

14 നാനോമീറ്ററിൽ നിർമ്മിച്ചിരിക്കുന്ന എക്‌സിനോസ് 7 സീരീസ് 7904ൽ 1.8 ജിഗാഹെർട്ട്‌സ് റൺ ചെയ്യാവുന്ന കോർട്ടക്‌സ് എ-73 കോർസും 1.6 ജിഗാഹെർട്ട്‌സ് റൺ ചെയ്യാവുന്ന കോർട്ടക്‌സ് എ-53 കോർസും ഉൾപ്പെടുന്നു. 32 എംപിവരെയുള്ള സിംഗിൾ ക്യാമറയെ എക്‌സിനോസ് പിന്തുണയ്ക്കുന്നു. ട്രിപ്പിൾ ക്യാമറ സെറ്റ്-അപ്പ്, ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ തുടങ്ങിയ ഫീച്ചറുകളെയും സപ്പോർട്ട് ചെയ്യുന്നു.

TAGS: Exynos 7 | Samsung |