ഓണം ഓഫറുകളുമായി സാംസംഗ്

Posted on: August 9, 2020

 

കൊച്ചി : പ്രമുഖ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസംഗ്, ടെലിവിഷനുകള്‍, റെഫ്രിജറേറ്ററുകള്‍, സ്മാര്‍ട്ട് ഓവനുകള്‍, വാഷിംഗമെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയ്ക്ക് എക്‌സ്‌ക്ലൂസീവ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു.

15 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കുന്ന ഫിനാന്‍സ് കിമുകള്‍, 990 രൂപയില്‍ തുടങ്ങുന്ന ഇഎംഐ ഓപ്ഷനുകള്‍, ആമസോണ്‍ പേയിലൂടെ പണമടയ്ക്കുമ്പോള്‍ 5000 രൂപ ക്യാഷ്ബാക്ക് എന്നീ ഓഫറുകളുടെ കാലാവധി ഓഗസ്റ്റ് 31 വരെയുണ്ട്.

ക്യുഎല്‍ഇഡി 8 കെ ടിവിക്കൊപ്പം 77,999 രൂപ വിലയുള്ള ഗാലക്‌സി എസ് 20+,, സ്‌പേസ്മാക്‌സ് ഫാമിലി ഹബ് റെഫ്രിജറേറ്ററിനൊപ്പം 37,999 രൂപ വിലയുള്ള നോട്ട് 10 ലൈറ്റ് എന്നിവ ലഭിക്കും.

TAGS: Samsung |