സാംസംഗ് ഗാലക്‌സി ടാബ് ആക്ടീവ് 2

Posted on: February 19, 2019

കൊച്ചി : സാംസംഗിന്റെ പുതിയ ടാബ്ലറ്റായ ഗാലക്‌സി ടാബ് ആക്ടീവ് 2 വിപണിയില്‍. എംഐഎല്‍- എസ്ടിഡി-840ജി സര്‍ട്ടിഫൈഡ് ഡിവൈസാണ് ഗാലക്‌സി ടാബ് ആക്ടീവ് 2. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളായ ടച്ച്, പോഗോ പിന്‍, റീപ്ലേസബിള്‍ ബാറ്ററി, എസ് പെന്‍, ബയോമെട്രിക് ഓതന്റിഫിക്കേഷന്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. ഗാലക്‌സി ടാബ് ആക്ടീവ് 2ന് 4,450 എംഎഎച്ച് ബാറ്ററിയാണുള്ളത്. 50,990 രൂപ വിലവരുന്ന സാംസംഗ് ഗാലക്‌സി ടാബ് ആക്റ്റീവ് 2 മാര്‍ച്ച് മധ്യത്തോടെ ഇന്ത്യയില്‍ ലഭ്യമാകും.
.
മഴ, പൊടി, ആകസ്മികമായ ഷോക്കുകളും വീഴ്ച എന്നിവയില്‍ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഫോണിലുണ്ട്. 1.5 മീറ്റര്‍ താഴ്ചയിലുള്ള വെള്ളത്തില്‍ 30 മിനിറ്റ് നേരം ഗാലക്‌സി ടാബ് ആക്ടീവ് 2 കിടന്നാലും തകരാര്‍ സംഭവിക്കില്ല.

അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഗാലക്‌സി ടാബ് ആക്ടീവ് 2 ലുണ്ടെന്നും പ്രതിരോധ വകുപ്പ്, നിയമ സംവിധാനങ്ങള്‍, ഇ കോമേഴ്‌സ് തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്ന പ്രോഫഷണലുകള്‍ക്കും ഗാലക്‌സി ടാബ് ആക്ടീവ് 2 വിശ്വസിച്ച് ഉപയോഗിക്കാമെന്നും സാംസംഗ് ഐടി & മൊബൈല്‍ എന്റര്‍പ്രൈസസ് ബിസിനസ് സീനിയര്‍ വൈസ് പ്രസിഡണ്ട് സുകേഷ് ജെയിന്‍ പറഞ്ഞു.