ഗാലക്‌സി നോട്ട് 9 സ്‌പെഷ്യല്‍ ഓഫര്‍

Posted on: December 6, 2018

കൊച്ചി : സാംസംഗ് ഗാലക്‌സി നോട്ട് 9ന് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. സാംസംഗ് ഇവിഒ പ്ലസ് 512 ജിബി മെമ്മറി ലഭിക്കുന്ന ഗാലക്‌സി നോട്ട് 9 നൊപ്പം 22,900 രൂപ വരുന്ന 512 ജിബി മെമ്മറി കാര്‍ഡ് 4,999 രൂപയ്ക്കു ലഭിക്കും. ഓഫര്‍ കാലാവധി ഡിസംബര്‍ 31വരെയാണ്.

ഗാലക്‌സി നോട്ട് 9 ഇപ്പോള്‍ 128 ജിബി അല്ലെങ്കില്‍ 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഒപ്ഷനില്‍ ലഭ്യമാണ്. 1 ടിബി മൈക്രോ എസ്ഡി കാര്‍ഡ് വരെ ഗാലക്‌സി 512 ജിബി പതിപ്പില്‍ പുറമേ നിന്നും ഉപയോഗിക്കാം.  2018ലെ തങ്ങളുടെ അനുഭവം പങ്കുവയ്ക്കാവുന്ന 1ടിബി ചലഞ്ചും സാംസംഗ് സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു ഭാഗ്യശാലികള്‍ക്ക് ഗാലക്‌സി നോട്ട് 9 സമ്മാനമായി ലഭിക്കും.

ഗാലക്‌സി നോട്ട് 9 ല്‍ 4000എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഏറെ യാത്ര ചെയ്യുന്നവര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ബിസിനസ് പ്രൊഫഷണലുകള്‍ക്കും വിനോദ പ്രേമികള്‍ക്കും ഗാലക്‌സി നോട്ട്9 പ്രിയങ്കരമാകും. 1 ടിബി തയ്യാറായ ഗാലക്‌സി നോട്ട്9 എല്ലാം വേണ്ടവര്‍ക്കുള്ളതാണെന്നും എന്ത് ഒഴിവാക്കണം എന്നതിനെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് ആശങ്കപ്പെടേണ്ടിവരില്ലെന്നും സാംസംഗ് ഇന്ത്യ മൊബൈല്‍ ബിസിനസ് ജനറല്‍ മാനേജര്‍ അതിഥ്യ ബബ്ബര്‍ പറഞ്ഞു.

 6.4 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, സ്റ്റീരിയോ സ്പീക്കറുകള്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. ഗാലക്‌സി നോട്ട് 9 512 ജിബി പതിപ്പ് വാങ്ങുന്നവര്‍ക്ക് 22,900 രൂപ വരുന്ന സാംസംഗ് ഇവിഒ പ്ലസ് 512 ജിബി മൈക്ക്രോ എസ്ഡി കാര്‍ഡ് 4,999 രൂപയ്ക്കു ലഭിക്കും. അതായത് 17,900 രൂപ ഡിസ്‌ക്കൗണ്ട്. വരിക്കാര്‍ക്ക് മൊബൈലില്‍ 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 4കെ യുഎച്ച്ഡി അല്ലെങ്കില്‍ 78 മണിക്കൂര്‍ സമ്പൂര്‍ണ എച്ച്ഡി വീഡിയോ റെക്കോഡ് ചെയ്യാവുന്നതാണ് ഈ കാര്‍ഡ്.

ഉപഭോക്താക്കള്‍ക്ക് പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ കൈമാറുന്നതു വഴി 9000 രൂപയുടെ ബോണസും ലഭിക്കും. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 6000 രൂപയുടെ കാഷ് ബാക്കുമുണ്ട്. സാംസംഗ് ഗാലക്‌സി നോട്ട്9 512 ജിബി തെരഞ്ഞെടുക്കപ്പെട്ട ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ, മെറ്റാലിക്ക് കോപ്പര്‍ എന്നീ നിറങ്ങളില്‍ 84,900 രൂപയ്ക്കു ലഭ്യമാണ്.