മുത്തൂറ്റ് എക്‌സിം സ്വർണവർഷം ഡയമണ്ട് ആഭരണങ്ങൾ പുറത്തിറക്കി

Posted on: February 18, 2017

കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റ പ്രഷ്യസ് മെറ്റൽസ് വിഭാഗമായ മുത്തൂറ്റ് എക്‌സിം സ്വർണവർഷം ഡയമണ്ട് ആഭരണങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. ഡിവൈൻ സോളിറ്റയേഴ്‌സ് പ്രഥം ഡയമണ്ടുമായി ചേർന്നാണ് ആഭരണങ്ങൾ വിപണിയിൽ എത്തിച്ചിട്ടുള്ളത്. പതിനെട്ട് കാരറ്റ് സ്വർണത്തിൽ 0.14 സെന്റ് ഡയമണ്ട് പതിപ്പിച്ച റിംഗുകളാണ് തുടക്കത്തിൽ ലഭ്യമാക്കുക. പന്ത്രണ്ട് മില്ലിമീറ്റർ, 14 മില്ലി മീറ്റർ, 16 മില്ലി മീറ്റർ വലുപ്പത്തിൽ ലഭിക്കുന്ന റിംഗുകൾക്ക് രണ്ടു ഗ്രാം മുതൽ 2.4 ഗ്രാം വരെയാണ് ഭാരം. കൂടുതൽ വൈവിധ്യമാർന്ന ഡയമണ്ട് ആഭരണങ്ങൾ തുടർന്നു വിപണിയിലെത്തിക്കുമെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു.

ഓരോ ആഭരണത്തിലും ലേസർ ഉപയോഗിച്ച് യുണീക് ഐഡന്റിഫിക്കേഷൻ കോഡ് പതിപ്പിച്ചിരിക്കും. ക്വാളിറ്റി ഗാരന്റി സർട്ടിഫിക്കറ്റ്, ബൈബാക്ക് ഗാരന്റി എന്നിവയും ആഭരണത്തോടൊപ്പം നൽകുമെന്ന് മുത്തൂറ്റ് പ്രഷ്യസ് മെറ്റൽസ് ഡിവിഷൻ സിഇഒ കെയൂർ ഷാ അറിയിച്ചു.

മൂന്ന്-ആറു മാസം വരെ തവണവ്യവസ്ഥയിൽ ആഭരണങ്ങൾ വാങ്ങാൻ സാധിക്കും. ഒരു മാസം കഴിഞ്ഞു പണമടയ്ക്കാവുന്ന പദ്ധതിയുമുണ്ട്. തുടക്കത്തിൽ മുത്തൂറ്റ് ഫിൻകോർപ്പിന്റെ ഒമ്പതു നഗരങ്ങളിലെ 76 ശാഖകളിലാണ് സ്വർണവർഷം ആഭരണങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്.

മുംബൈയിൽ നടന്ന ചടങ്ങിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ്, മുത്തൂറ്റ് പ്രഷ്യസ് മെറ്റൽസ് ഡിവിഷൻ സിഇഒ കെയൂർ ഷാ, ഡിവൈൻ സോളിറ്ററീസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജിഗ്‌നേഷ് മേത്ത, ഡിവൈൻ സോളിറ്ററീസ് ഡയറക്ടർമാരായ ശൈലൻ മേത്ത, ഹിതേഷ് മേത്ത തുടങ്ങിയവർ പങ്കെടുത്തു.