ജി ചന്ദ്രമൗലി ചെന്നൈ എയർപോർട്ട് ഡയറക്ടർ

Posted on: December 2, 2016

ചെന്നൈ : ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡയറക്ടറായി ജി. ചന്ദ്രമൗലി ചുമതലയേറ്റു. ദീപക് ശാസ്ത്രി വിരമിച്ച ഒഴിവിലാണ് ചന്ദ്രമൗലിയുടെ നിയമനം.

1989 ൽ എയർപോർട്‌സ് അഥോറിട്ടി ഓഫ് ഇന്ത്യയിൽ ചേർന്ന അദേഹം നേരത്തെ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് മാനേജിംഗ് ഡയറക്ടറായിരുന്നു.