കണ്ണൂർ വിമാനത്താവളത്തിൽ ഡിസ് ഇൻഫെക്റ്റന്റ് ഗേറ്റ് വേ

Posted on: September 23, 2020

മട്ടന്നൂര്‍ : കോവിഡ് (പതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ചു. കിയാല്‍ എം ഡി വി.തുളസീദാസ് ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ അണുവിമുക്ത മാക്കുന്നതിനാണ് തലശേരി പാര്‍ക്കോ ഗ്രൂപ്പിന്റെയും പാര്‍ക്കോ ക്ലിനിക്കിന്റെയും സഹകരണത്തോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ചത്.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിസ്റ്റട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ സാങ്കതികവിദ്യയില്‍ എച്ച്എംടി മെഷിന്‍ ടൂള്‍സ് ലിമിറ്റഡ് തയാറാക്കിയതാണ് ഗേറ്റ് വേ സംവിധാനം. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിന് മുന്നില്‍ സ്ഥാപിച്ച ഡിസ് ഇന്‍ഫെക്റ്റന്റ് ഗേറ്റ് വേ ഉദ്ഘാടന ചടങ്ങില്‍ പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് അധ്യക്ഷതവഹിച്ചു.

യാത്രക്കാര്‍ക്ക് അണുവിമുക്ത സുരക്ഷിതയാത്ര എന്ന ഉദ്ദേശത്തോടു കൂടിയാണ് പാര്‍ക്കാ ഗ്രൂപ്പ് ഈ സാമൂഹിക സേവന പദ്ധതി ഒരുക്കിയിട്ടുള്ളതെന്ന് ഡോ, ദില്‍ഷാദ് പറഞ്ഞു. പാര്‍ക്കോ ഹോസ്പിറ്റല്‍ മാനേജര്‍ – അനൂപ് ചാക്കോ, കിയാല്‍ ഓപ്പറേഷന്‍ ഹെഡ് അജേഷ് പൊതുവാള്‍, സീനിയര്‍ മാനേജര്‍ ടി, അജയകുമാര്‍, സെക്യൂരിറ്റി ചീഫ് ഓഫീസര്‍ വേലായുധന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. റൂബിന്‍, ഫയര്‍ ഓഫീസ് ഹെഡ് ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.