കണ്ണൂര്‍ വിമാനത്താവളം 2000 കോടി മൂലധനം സമാഹരിക്കുന്നു

Posted on: January 19, 2019

തിരുവനന്തപുരം : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാല്‍) മൂലധനം 3500 കോടി രൂപയിലേക്ക് ഉയര്‍ത്തുന്നു. ഇതിനായി 2000 കോടി രൂപ അധികം സ്വരൂപിക്കും. 100 രൂപ മുഖവിലയുള്ള 20 കോടി ഓഹരികളാണ് പുറത്തിറക്കുന്നത്. നിലവില്‍ 1500 കോടി രൂപയാണ് കമ്പനിയുടെ അംഗീകൃത മൂലധനം.

റണ്‍വേയുടെ നീളം 3050ല്‍ നിന്ന് 4000 മീറ്ററാക്കല്‍, പ്രതിരോധ സേനകള്‍ക്കായി നീക്കിവെച്ച 83 ഏക്കര്‍ ഭൂമിയുടെ വികസനം, ഏപ്രണ്‍ വികസനം തുടങ്ങിയവയാണ് ഉടനെ തുടങ്ങാനുള്ള പ്രവൃത്തികള്‍.