കണ്ണൂരില്‍ നിന്നു കൂടുതല്‍ വിമാനസര്‍വീസുകള്‍

Posted on: January 22, 2019

തിരുവനന്തപുരം : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ഉടന്‍ തുടങ്ങുമെന്നു വിമാനക്കമ്പനികള്‍. നിലവിലുള്ള രാജ്യാന്തര സര്‍വീസുകളില്‍ ഈടാക്കുന്ന അമിത നിരക്കു കുറയ്ക്കാനും ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കമ്പനി മേധാവികള്‍ ഉറപ്പു നല്‍കിയത്.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങണം. ശബരിമല വിമാനത്താവളത്തിനുള്ള സാധ്യതാ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. കാസര്‍കോട്ടെ ബേക്കല്‍, വയനാട് എന്നിവിടങ്ങളില്‍ എയര്‍സ്ട്രിപ്പ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.