കൊച്ചി മെട്രോ കോച്ചുകളുടെ നിർമാണം തുടങ്ങി

Posted on: March 21, 2015

Kochi-Metro-Alstom-Transpor

ഹൈദരബാദ് : കൊച്ചി മെട്രോ കോച്ചുകളുടെ നിർമാണം ഹൈദരബാദിലെ ശ്രീ സിറ്റിയിൽ അൽസ്‌റ്റോം ആരംഭിച്ചു. നിർമാണോദ്ഘാടനം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നിർവഹിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊച്ചിയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുക്കാൻ കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ് ശ്രീസിറ്റിയിൽ എത്തിയിരുന്നു.

അൽസ്‌റ്റോം 25 മെട്രോ കോച്ചുകൾ കൊച്ചി മെട്രോയ്ക്ക് വേണ്ടി നിർമ്മിക്കും. ചെന്നൈ മെട്രോയ്ക്കു ശേഷം അൽസ്‌റ്റോം ട്രാൻസ്‌പോർട്ടിന് ലഭിക്കുന്ന രണ്ടാമത്തെ മെട്രോകരാറാണ് കെഎംആർഎല്ലിന്റേത്. അൽസ്‌റ്റോം ട്രാൻസ്‌പോർട്ട് മാനേജിംഗ് ഡയറക്ടർ ഭാരത് സൽഹോത്ര, അൽസ്‌റ്റോം ചൈന പ്രസിഡന്റ് ഡൊമിനിക് പൗളിക്വൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.