മെട്രോയില്‍ കൊച്ചി വണ്‍ ആപ്പ് വഴി ഗ്രൂപ്പ് ബുക്കിംഗ് ആരംഭിച്ചു

Posted on: December 21, 2023

കൊച്ചി : മെട്രോയില്‍ കൊച്ചി വണ്‍ ആപ്പ് വഴി ഗ്രൂപ്പ് ബുക്കിംഗ് ആരംഭിച്ചു. മൊബൈല്‍ ക്യൂആര്‍
ഗ്രൂപ്പ് ബുക്കിംഗ് ഉപയോഗിച്ച് യാത്ര ചെയ്ത സാന്താക്ലോസിനെ കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷനില്‍ സ്വാഗതം ചെയ്തായിരുന്നു ഉദ്ഘാടനം. സാന്തയ്‌ക്കൊപ്പം ലോക്‌നാഥ് ബെഹ്‌റയും മെട്രോയില്‍ യാത്രചെയ്തു.

കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം യാത്ര ചെയ്യുന്നവര്‍ക്കു ടിക്കറ്റ് കൗണ്ടറില്‍
കാത്തു നില്‍ക്കാതെ കൊച്ചി വണ്‍ ആപ്പ് വഴി ഒരേസമയം 6 ടിക്കറ്റ് വരെ ബുക്ക് ചെയ്യാനാവുമെന്ന് ബെഹ്‌റ അറിയിച്ചു.

കൊച്ചി മെട്രോ ടിക്കറ്റുകള്‍ പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണിത്. ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓരോയാത്രയ്ക്കും 10 ശതമാനം ഇളവു ലഭിക്കും.