സോമനാഥ് ചാറ്റർജി അന്തരിച്ചു

Posted on: August 13, 2018

കോൽക്കത്ത : മുൻ ലോകസഭാ സ്പീക്കറും മുതിർന്ന സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി (89) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

പത്ത് തവണ ലോകസഭാംഗമായിരുന്നു. 2004-2009 കാലത്ത് ലോകസഭാ സ്പീക്കറായി പ്രവർത്തിച്ചു. 2008 ൽ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

ഭാര്യ രേണു ചാറ്റർജി. പ്രതാപ് ചാറ്റർജി, അനുരാധ, അനുഷില എന്നിവരാണ് മക്കൾ.