അപ്രതീക്ഷിത പരാജയമെന്ന് കോടിയേരി

Posted on: May 23, 2019

തിരുവനന്തപുരം : ലോകസഭ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണി നേരിട്ടതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് പാർട്ടി വിശദമായി പരിശോധിക്കും. ബിജെപി മാറണമെന്ന പ്രചാരണം കോൺഗ്രസിന് നേട്ടമായി.

ബിജെപി പരാജയപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് കോടിയേരി പറഞ്ഞു. ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാൻ യുഡിഎഫിനായി. ബിജെപി മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം കേരളം അംഗീകരിക്കുന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.