പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണൻ വിജയിച്ചു

Posted on: May 2, 2021

കോഴിക്കോട് : പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി മുസ്ലീംലീഗിലെ സി.എച്ച് ഇബ്രാഹിംകുട്ടിയെ 6173 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തി.

വടകരയിൽ കെ.കെ. രമ 7,160 വോട്ടുകൾക്ക് മുന്നിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥികളായ രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിലും എ.കെ. ശശീന്ദ്രൻ എലത്തൂരിലും ലീഡ് ചെയ്യുന്നു.

നേമത്ത് കെ. മുരളീധരനും തൃശൂരിൽ പദ്മജ വേണുഗോപാലും മൂന്നാം സ്ഥാനത്താണ്. പേരാവൂരിൽ സണ്ണി ജോസഫിന് 237 വോട്ടുകളുടെ ലീഡ്. പാലായിൽ മാണി സി കാപ്പന്റെ ലീഡ് 11,246 വോട്ടുകളായി.

എൽഡിഎഫ് 89, യുഡിഎഫ് 48, എൻഡിഎ 3