കൊച്ചി സഞ്ചാരികളുടെ പ്രിയങ്കരി

Posted on: January 6, 2021

വിനോദ സഞ്ചാരികള്‍ക്ക് പ്രിയങ്കരിയാണ് കൊച്ചി. രാജ്യത്തെ ഏറ്റവും പ്രീയപ്പെട്ട കടലോര പ്രദേശവും കൊച്ചി തന്നെ. പ്രമുഖ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഒയോയുടെ യാത്രാ സൂചികയായ, ഒയോ ട്രാവലോപീഡിയ ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

പ്രീ-കോവിഡ് സമയമായ 2020 ജനുവരിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തത്. 2020-ല്‍ ഏറ്റവും കൂടുതല്‍ ബുക്കു ചെയ്ത രാജ്യത്തിന്റെ പട്ടികയില്‍ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം. ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ച്- ഡെസ്റ്റിനേഷന്‍ കൊച്ചിയാണ്. വിശാഖപട്ടണവും ഗോവയും പോണ്ടിച്ചേരിയുമാണ് തൊട്ടുപിന്നില്‍.

2020-ല്‍ ഒരു ഉപയോക്താവ് 128 തവണയാണ് ഒയോ ഹോട്ടലുകളില്‍ താമസിച്ചത്. സുരക്ഷിതത്വവും ശുചിത്വവും കോവിഡ് മുന്‍കരുതലുമാണ് ഇവരെ സ്വാധീനിച്ചത്. മറ്റൊരു ഉപയോക്താവ് ഒരു വര്‍ഷം 50,000 സെക്കന്‍ഡോളം (13.88 മണിക്കൂര്‍) ഒയോ ആപ്പില്‍ ചെലവഴിച്ചു.

സ്വദേശത്തേക്കു മടങ്ങിയ 73,000 ഇന്ത്യക്കാര്‍ ഇന്ത്യയിലുടനീളമുള്ള ഒയോ റൂമുകളാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാന്‍ ഉപയോഗിച്ചത്. ഇവയില്‍ മിക്ക ബുക്കിംഗുകളും നടത്തിയത് യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥികളാണ്.

ഒയോ കെയര്‍ 24 ലേറെ സംസ്ഥാന മന്ത്രാലയങ്ങളുമായും 50 ലേറെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഹോട്ടല്‍ ശൃംഖലയില്‍ 2020 ഏപ്രില്‍ മുതല്‍ 250,000 ആശുപത്രി ജീവനക്കാരെയും ലക്ഷണമില്ലാത്ത രോഗികളെയും പാര്‍പ്പിച്ചു.

ഇന്ത്യയിലുടനീളമുള്ള ഒയോകളില്‍ 200 നാവികര്‍ സുരക്ഷിതമായി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ഒയോ, 2020 ല്‍ 2500 പിന്‍കോഡുകള്‍ കേന്ദ്രീകരിച്ചു തങ്ങളുടെ അതിഥികളെ സേവിച്ചു. 2020 ല്‍ ഒയോ അപ്ലിക്കേഷനിലും വെബ്സൈറ്റിലും 8.5 ദശലക്ഷത്തിലധികം പുതിയ ഉപയോക്തൃ ബുക്കിംഗ് നടത്തി.

പുരി ഇന്ത്യയിലെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ന്നു. പിന്നിലായി വൃന്ദാവന്‍, തിരുപ്പതി, ഷിര്‍ദി, വാരണാസി എന്നീ നഗരങ്ങള്‍. 2020 ഡിസംബറില്‍ 17 ലക്ഷത്തിലധികം ആളുകള്‍ വാരാന്ത്യങ്ങളില്‍ ചെക്ക് ഇന്‍ ചെയ്തു. ഏറ്റവും കൂടുതല്‍ ബുക്കിംഗ് നടന്നത് 2020 ഡിസംബര്‍ 12ന് ആണ്. അടുത്ത ഏറ്റവും കൂടുതല്‍ ബുക്കിംഗ് നടക്കുന്ന തീയതി ഡിസംബര്‍ 31 ആയിരിക്കും.

 

TAGS: OYO |