മൈക്രോസോഫ്റ്റ് 37 കോടി രൂപ ഓയോ റൂംസിൽ നിക്ഷേപിച്ചു

Posted on: August 23, 2021

ന്യൂഡല്‍ഹി : ഓണ്‍ലൈനിലൂടെ ഹോട്ടല്‍ മുറികള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പായ ഓയോ റൂംസ്’ ആഗോള ടെക് കമ്പനിയായ ‘മൈക്രോസോഫ്റ്റി’ല്‍നിന്ന് 60 ലക്ഷം ഡോളറിന്റ മൂലധന ഫണ്ടിംഗ് നേടി. അതായത്, ഏതാണ്ട് 37 കോടിരൂപ.

ഓയോയുടെ 0.062 ശതമാനം ഓഹരികള്‍ മാത്രമാകും മൈക്രോസോഫ്റ്റ് കൈയാളുക. കമ്പനി സമീപകാലത്ത് സമാഹരിച്ച ഫണ്ട് റൗണ്ടുകളെ അപേക്ഷിച്ച് വളരെ ചെറുതാണ് മൈക്രോസോഫ്റ്റില്‍ നിന്നുള്ളത്. എന്നാല്‍, പ്രാഥമിക ഓഹരി വില്പന(ഐ.പി.ഒ.) യ്ക്ക് ഒരുങ്ങുന്ന കമ്പനിയുടെമൂല്യം 960 കോടി ഡോളറായി ഉയരാന്‍ മൈക്രോസോഫ്റ്റിന്റെ വരവ് വഴിവെച്ചു.

രാജ്യത്തെ ബജറ്റ് ഹോട്ടലുകളെ ഒരൊറ്റആപ്പില്‍ അണിനിരത്തുകയെന്ന ലക്ഷ്യവുമായി റിതേഷ് അഗര്‍വാള്‍ എന്ന ഇരുപത്തിയേഴുകാരന്‍ 2013-ല്‍ തുടങ്ങിയ സംരംഭമാണ് ഓയോ.

 

TAGS: OYO |