ബുക്കിങ്ങില്‍ 83 ശതമാനം വര്‍ധനവുമായി ഒയോ

Posted on: December 12, 2022

ന്യൂഡല്‍ഹി: ട്രാവല്‍ ടെക് സ്ഥാപനമായ ഒയോ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ മുന്നേറ്റം നടത്തുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ബിസിനസ് നഗരങ്ങളിലെ ബുക്കിങ്ങില്‍ 83 ശതമാനം വര്‍ധനവാണ് ഒയോ രേഖപ്പെടുത്തിയത്.

റിപ്പോര്‍ട്ടനുസരിച്ച്, ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്ത ബിസിനസ് നഗരം ന്യൂഡല്‍ഹിയാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ എന്നിവ ബുക്കിങ്ങില്‍ മുന്നിട്ടുനില്‍ക്കുന്നു. ന്യൂഡല്‍ഹിയുടെ 50 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൈദരാബാദ് ബുക്കിംഗില്‍ 100 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ബംഗളൂരുവില്‍ 128 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കൊല്‍ക്കത്തയിലും ചെന്നൈയിലും യഥാക്രമം 96 ശതമാനം, 103 ശതമാനം എന്നിങ്ങനെ വളര്‍ച്ചരേഖപ്പെടുത്തി.

TAGS: OYO |