ഒയോ ട്രാവല്‍പീഡിയ 2019 പുറത്തുവിട്ടു

Posted on: December 28, 2019

കൊച്ചി: ഹോട്ടല്‍ സ്റ്റാര്‍ട്ടപ്പും ലോകത്തിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയുമായ ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് അവരുടെ വാര്‍ഷിക ട്രാവല്‍ ഇന്‍ഡെക്‌സ് ആയ ഒയോ ട്രാവല്‍പീഡിയ 2019 പുറത്തുവിട്ടു. ട്രാവല്‍ ഇന്‍ഡെക്‌സിന്റെ രണ്ടാം പതിപ്പാണിത്. കഴിഞ്ഞ വര്‍ഷം ഒയോ ഹോട്ടല്‍ ശൃംഖലയില്‍പ്പെട്ട 215 ഒയോ ഹോട്ടലുകളില്‍ തമാസിച്ച കൊച്ചിക്കാരനാണ് ഒയോ കിംഗ ് എന്ന് ട്രാവല്‍ ഇന്‍ഡെക്‌സ് പറയുന്നു.ഫിറോസാബാദില്‍നിന്നുള്ള, 113 ഒയോ ഹോട്ടലുകളില്‍ താമസിച്ച യാത്രക്കാരിയാണ് ഒയോ ക്വീന്‍. ഒയോ ട്രാവല്‍പീഡിയ 2019 അനുസരിച്ച് ഏറ്റവും കൂടുതല്‍ ബുക്കിംഗ് ഉണ്ടായത് ഉത്തര്‍പ്രദേശില്‍നിന്നാണ്. തൊട്ടു പിന്നില്‍ മഹാരാഷ്ട്രയും കര്‍ണാടകയുമാണ്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരായിരുന്നു കര്‍ണാടക.

നഗരമെന്ന നിലയില്‍ ബുക്കിംഗില്‍ ഒന്നാം സ്ഥാനം ഡല്‍ഹിക്കാണ്. ഏറ്റവും കൂടുതല്‍ ബുക്കിംഗ് കാന്‍സലുകളും തുടര്‍ന്ന് റീബുക്കിംഗും സംഭവിച്ചതും ഡല്‍ഹിയിലാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ സേര്‍ച്ച് നടത്തിയതും ഡല്‍ഹിയെക്കുറിച്ചാണ്. ഹൈദരാബാദ്, ബംഗളുരൂ എന്നിവിടങ്ങളാണ് ഡല്‍ഹിക്കു തൊട്ടു പിന്നില്‍. ഒരു യാത്രക്കാരന്‍ തുടര്‍ച്ചായി 84 രാത്രികളില്‍ ഒയോ ഹോട്ടലില്‍ താമസിച്ചതായി ഒയോ ട്രാവല്‍പീഡിയ 2019 പറയുന്നു. 2019 ഓഗസ്റ്റ് 19-നാണ് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന ഒയോ ബുക്കിംഗ് നടന്നിട്ടുള്ളത്. രാവിലെ പതിനൊന്നിനാണ് ഏറ്റവും കൂടുതല്‍ ബുക്കിംഗ് സാധാരണ സംഭവിക്കുന്നത്. ഓരോ സെക്കന്‍ഡിലും അഞ്ച് ഒയോ പ്രോപ്പര്‍ട്ടിയില്‍ ബുക്കിംഗ് സംഭവിക്കുന്നു. 2019 ഓഗസ്റ്റ് 15-18 കാലയളവില്‍ ഏറ്റവും കൂടുതല്‍ ബുക്കിംഗ് ഉണ്ടായത് ഗോവയിലാണ്. അടുത്ത സ്ഥാനങ്ങള്‍ ജയപ്പൂരിനും വിശാഖപട്ടണത്തിനുമാണ്.

ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നടക്കുന്നത് ഒയോ മൊബൈല്‍ ആപ് വഴിയാണ്. ഏതാണ്ട് 92 ശതമാനത്തോളം. ആറു ശതമാനം മൊബൈല്‍ വെബ് വഴിയും രണ്ടു ശതമാനം ഡെസ്‌ക് ടോപ് വഴിയുമാണെന്ന് ഇന്‍ഡെക്‌സ് വെളിപ്പെടുത്തുന്നു. ആഗോള ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 77.5 ദശലക്ഷമാണ്.

”കേരളം ഒയോയുടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പേരുകേട്ടതാണ് കേരളമെന്നതാണ് കാരണം. വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ താല്‍പര്യം വര്‍ഷം മൊത്തം കമ്പനി നിറവേറ്റിപ്പോരുന്നു. ഒയോ കിംഗായി കൊച്ചിക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ സന്തോഷമുണ്ട്.”, ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഗൗരവ് അജ്‌മേര പറഞ്ഞു.

TAGS: OYO |