സഞ്ചാരികളുടെ സാക്ഷ്യപ്പെടുത്തലാണ് മികച്ച പരസ്യം : മന്ത്രി കടകംപള്ളി

Posted on: July 28, 2019

തിരുവനന്തപുരം : കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള സഞ്ചാരികളുടെ സാക്ഷ്യപ്പെടുത്തലുകളാണ് ടൂറിസം മേഖലയ്ക്കുള്ള മികച്ച പരസ്യമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ ഗൈഡുകൾക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന വിനോദസഞ്ചാര വകുപ്പും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കിറ്റ്‌സ്) സംയുക്തമായി പരിശീലനം നൽകിയ 114 പ്രാദേശികതല ഗൈഡുകൾക്കും 49 സംസ്ഥാനതല ഗൈഡുകൾക്കുമുള്ള ലൈസൻസും സർട്ടിഫിക്കറ്റും വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

അഡ്വ വി.എസ്. ശിവകുമാർ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കിറ്റ്‌സ് ഡയറക്ടർ ഡോ. രാജശ്രീ അജിത്, പ്രിൻസിപ്പൽ ഡോ ബി.രാജേന്ദ്രൻ, നഗരസഭാംഗം വിദ്യാമോഹൻ എംഎ, കേരള ട്രാവൽമാർട്ട് സൊസൈറ്റി പ്രസിഡൻറ് ബേബി മാത്യു സോമതീരം, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡൻറ് ഇ. എം.നജീബ്, സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം ജനറൽ കൺവീനർ ഡി. ചന്ദ്രസേനൻ നായർ, അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗം പി.കെ. അനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.