കേരള ടൂറിസത്തിന് ഇന്ത്യാ ടുഡെ പുരസ്‌കാരം

Posted on: December 19, 2022

തിരുവനന്തപുരം : ടൂറിസം, ആരോഗ്യം എന്നീ മേഖലകളില്‍ മികച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡെ പുരസ്‌കാരം കേരളത്തിന്. പൊതുജനാരോഗ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 183.8 സ്‌കോര്‍ നേടിയാണ് സംസ്ഥാനം ഒന്നാമതെത്തിയത്.

കോവിഡാനന്തര ടൂറിസത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 90.5 പോയിനും നേടി. കാരവാന്‍ ടൂറിസം
ഉള്‍പ്പെടെയുള്ള പദ്ധതികളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് തുടങ്ങിയ നവീന പദ്ധതികള്‍ മികച്ച ചുവടുവയ്പുകളായി വിശേഷിപ്പിച്ചു.

കേരളത്തിന്റെ പ്രതിശീര്‍ഷ ആരോഗ്യ ചെലവ് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികമാണ്. വ്യക്തിഗത ആരോഗ്യ ചെലവ്, ജനസംഖ്യ- ഡോക്ടര്‍ അനുപാതം, സര്‍ക്കാര്‍ ആശുപത്രികര്‍, ശരാശരി രോഗികള്‍, ആരോഗ്യമേഖലയിലെ ആകെ ജീവനക്കാരുടെ എണ്ണം, സര്‍ക്കാര്‍ ആശുപത്രിയിലെ കിടക്കകള്‍, ആയുര്‍ദൈര്‍ഘ്യം എന്നിങ്ങനെയുള്ള വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്
പുരസ്‌കാരം.

ഏറ്റവും കുറഞ്ഞ മാതൃ ശിശു മരണനിരക്ക് കേരളത്തിലാണ്. വീടുകളിലെ പ്രസവം ദേശീയ ശരാശരി 7.8 ആകുമ്പോള്‍ കേരളത്തില്‍ 0.1 മാത്രമാണ്. കോവിഡ് 19 മഹാമാരിയെയും കേരളംഫലപ്രദമായി പ്രതിരോധിച്ചു.

 

TAGS: Kerala Tourism |