ടൂറിസം വകുപ്പിന്റെ നിക്ഷേപക സംഗമം നവംബര്‍ 16ന്

Posted on: October 20, 2023

തിരുവനന്തപുരം : ടൂറിസം വകുപ്പ് ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിക്കും. നവംബര്‍ 16നു തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നതിനും പുതിയ ആശയങ്ങളും ഉത്പന്നങ്ങളും അവതരിപ്പിക്കുന്നതിനും സ്വകാര്യ നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രയോജനപ്പെടുത്തുകയാണു നിക്ഷേപക സംഗമം ലക്ഷ്യമിടുന്നതെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

സംസ്ഥാനത്ത് ടൂറിസം നിക്ഷേപം നടത്താനാകുന്ന മേഖലകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് നിക്ഷേപക സംഗമത്തില്‍ പരിചയപ്പെടുത്തും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 350ലധികം പ്രതിനിധികള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. സംരംഭകരെ സഹായിക്കാനായി ടൂറിസം ഡയറക്ടറേറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കും.

സംസ്ഥാനത്തിന്റെ ജിഡിപിയില്‍ ടൂറിസം മേഖലയുടെ സംഭാവന 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്താനുള്ള ശ്രമമാണു നിക്ഷേപക സംഗമമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു
പറഞ്ഞു. ഇക്കോ, സാഹസിക, ഉത്തരവാദിത്ത സുസ്ഥിര ടൂറിസം പദ്ധതികള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും.

TAGS: Kerala Tourism |