നീലക്കുറിഞ്ഞി സീസണിൽ പ്രതീക്ഷിക്കുന്നത് 8 ലക്ഷത്തിലേറെ ടൂറിസ്റ്റുകളെ

Posted on: June 10, 2018

മൂന്നാർ : മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തുലയുമ്പോൾ ടൂറിസം വകുപ്പ് വരവേൽക്കാനൊരുങ്ങുന്നത് 8 ലക്ഷത്തിലേറെ വിനോദസഞ്ചാരികളെ. ജൂലൈ-ഒക്ടോബർമാസങ്ങളാണ് നീലക്കുറിഞ്ഞി സീസണായി കണക്കാക്കുന്നത്. പന്ത്രണ്ടു വർഷത്തെ ഇടവേളയ്ക്ക്‌ശേഷമാണ്മൂന്നാറിൽ നീലക്കുറിഞ്ഞിസീസൺ വീണ്ടും എത്തുന്നത്. സീസൺ അടുക്കുന്നതോടെ മലമടക്കുകൾ മുഴുവൻ നീലിമചാർത്തി മനോഹരമായ കുറിഞ്ഞി പൂക്കൾ നിറയും.

നീലക്കുറിഞ്ഞികൾകൂട്ടത്തോടെ പൂത്തു നിൽക്കുന്ന സീസണാണ് മൂന്നാർസന്ദർശനത്തിനുള്ള ഏറ്റവും അനുയോജ്യമായ സമയമെന്ന് ടൂറിസംഡയറക്ടർ പി. ബാലകിരൺ ഐഎഎസ് പറഞ്ഞു. 628,427 ടൂറിസ്റ്റുകളാണ് 2017 ൽ മൂന്നാറിൽ എത്തിയത്. 2016 ൽ എത്തിയ 467,881 ടൂറിസ്റ്റുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ 34.31 ശതമാനത്തിന്റെ വർധനവുണ്ട്. ഈ വർഷം 79 ശതമാനം അധികവളർച്ചയാണ് ടൂറിസംവകുപ്പ് പ്രതീക്ഷിക്കുന്നത്.

ഇരവികുളത്തെ ദേശീയോദ്യാനത്തിൽ 2,750 ടൂറിസ്റ്റുകൾക്ക് മാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കാറുള്ളൂ. നീലക്കുറിഞ്ഞി സീസൺ കണക്കിലെടുത്ത് ഇത്തവണ എണ്ണത്തിൽ 40 ശതമാനം വർദ്ധനവ് വരുത്തും.
പാർക്കിങ്ങിനുള്ളസ്ഥലങ്ങൾസജ്ജീകരിച്ചുവരികയാണ്. മാലിന്യ നിർമാർജ്ജനം പിഴവുകളില്ലാതെ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 04862 232248 (ഡി ടിപിസി, ഇടുക്കി); 04869 222620 (ടിഐസി, തേക്കടി); 9961960555; 9446130555; 9747182813.