കേരള ടൂറിസത്തിന് ഫേസ് ബുക്കിൽ പത്തുലക്ഷത്തിലധികം ആരാധകർ

Posted on: August 12, 2014

Kerala-Tourism's-Facebook-B

കേരള ടൂറിസത്തിന്റെ ഫേസ് ബുക്ക് പേജിൽ ലോകത്തെമ്പാടുനിന്നുമുള്ള ആരാധകരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. ഇത്തരമൊരു നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രമാണ് കേരളം.

ലോകത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഫേസ് ബുക്ക് പേജുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളമാണ് മുൻപന്തിയിൽ. സിംഗപ്പൂർ ടൂറിസത്തിന് എട്ടു ലക്ഷവും ശ്രീലങ്കൻ ടൂറിസത്തിന് 6.6 ലക്ഷവും തായ്‌ലൻഡ് ടൂറിസത്തിന് ആറു ലക്ഷവും പാരിസ് ടൂറിസത്തിന് 3.2 ലക്ഷവുമാണ് ഫേസ് ബുക്ക് പേജിലെ ആരാധകർ.

ഏറെ സന്തോഷകരമായ നേട്ടമാണിതെന്നും സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗിച്ച് ജനങ്ങളിലേക്കെത്തുന്നതിൽ കേരള ടൂറിസം മുന്നിൽതന്നെയാണെന്നും ടൂറിസം മന്ത്രി എ.പി.അനിൽകുമാർ പറഞ്ഞു.