02
Thursday
May 2024
May 2024
സാംസംഗ് മൈ ഗാലക്സി ആപ്പ് അവതരിപ്പിച്ചു
Posted on: November 9, 2016
കൊച്ചി : സാംസംഗ് ഗാലക്സി സ്മാർട്ട് ഫോണുകളിൽ മൈ ഗാലക്സി ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചു. കഴിഞ്ഞ വർഷം സാംസംഗ് സെഡ്3 സ്മാർട്ട് ഫോണിൽ ആദ്യമായി അവതരിപ്പിച്ച മൈ ഗാലക്സി ആപ്പ് 10 മില്ല്യണിലധികം ആളുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തത്.
വീഡിയോ, പാട്ടുകൾ, ഗെയിമുകൾ, സിനിമ, മൊബൈൽ റീചാർജ്, ബിൽ പേമെന്റ്, ട്രാവൽ, ഹോട്ടൽ, സാംസംഗ് കെയർ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളും മൈ ഗാലക്സി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് വിവിധ ആപ്പുകളുടെ ഉപയോഗം കുറയ്ക്കാനും മൊബൈൽ ഫോണിന്റെ മെമ്മറിയിലുള്ള ഓവർലോഡ് കുറയ്ക്കാനും കഴിയും.
TAGS: Samsung | Samsung My Galaxy App |
News in this Section
Trending News