എച്ച് പി പുതിയ എന്‍വി എക്‌സ്360 14 ലാപ്ടോപ്പുകള്‍ പുറത്തിറക്കി

Posted on: April 10, 2024

കൊച്ചി : നൂതന എ ഐ ഫീച്ചറുകളോട് കൂടിയ പുതിയ എന്‍വി എക്‌സ്360 14 ലാപ്ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് എച്ച് പി. 14 ഇഞ്ച് ഒ എല്‍ ഈ ഡി ടച്ച് ഡിസ്പ്ലേയോടെയാണ് വരുന്ന ലാപ്ടോപ്പുകള്‍ വെറും 1.4 കിലോഗ്രാം ഭാരമുള്ളതും പലരീതിയില്‍ അനുയോജ്യമായി ക്രമീകരിക്കാന്‍ കഴിയുന്നതുമാണ്.

ഐ മാക്‌സ് സര്‍ട്ടിഫൈഡ് ഡിസ്പ്ലേയോടെ വരുന്ന എക്‌സ്360 14 ലാപ്ടോപ്പില്‍ ഇന്റല്‍® കോര്‍™ അള്‍ട്രാ പ്രോസസ്സറുകള്‍, 14.75 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ് ഒപ്പം 65% ബാറ്ററി ഒപ്റ്റിമൈസേഷനെ സഹായിക്കുന്ന ന്യൂറല്‍ പ്രോസസ്സിംഗ് യൂണിറ്റും (എന്‍ പി യു), മികച്ച വീഡിയോ അനുഭവം, എ ഐ അടിസ്ഥാന സവിശേഷതകള്‍, മികച്ച വീഡിയോ കോളുകള്‍ എന്നിവ നല്‍കുന്ന വിന്‍ഡോസ് സ്റ്റുഡിയോ ഇഫക്റ്റുകള്‍, എ ഐ കൊണ്ടുള്ള മെച്ചപ്പെടുത്തിയ സ്വകാര്യത ഫീച്ചറുകള്‍ അടങ്ങിയ പ്രെസെന്‍സ് സെന്‍സിംഗ് എന്നിവയുണ്ട്.

പൂര്‍ണ്ണ അലുമിനിയം ഷാസിയില്‍ വരുന്ന എന്‍വി എക്‌സ്360 14, അസിസ്റ്റഡ് സെര്‍ച്ച്, കണ്ടന്റ് ജനറേഷന്‍ പോലുള്ള വിവിധ ജനറേറ്റീവ് എ ഐ സവിശേഷതകള്‍ക്കായി കീബോര്‍ഡില്‍ മൈക്രോസോഫ്റ്റ് കോപൈലറ്റ് ബട്ടണുള്ള എച്ച് പിയുടെ ആദ്യത്തെ ലാപ്ടോപ്പാണ്. 55% വരെ റീസൈക്കിള്‍ ചെയ്ത ലോഹങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ എന്‍വി എക്‌സ്360 14 ലാപ്ടോപ്പുകള്‍ എച്ച്പി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മെറ്റിയര്‍ സില്‍വര്‍, അറ്റ്‌മോസ്‌ഫെറിക് ബ്ലൂ എന്നീ രണ്ട് നിറങ്ങളില്‍ വരുന്ന എന്‍വി എക്‌സ്360 14 പ്രാരംഭ വിലയായ 99,999 രൂപയില്‍ എച്ച്പി വേള്‍ഡ് സ്റ്റോറുകളിലും എച്ച്പി ഓണ്‍ലൈന്‍ സ്റ്റോറുകളിലും ലഭ്യമാണ്. ഒപ്പം, ഉപഭോക്താക്കള്‍ക്ക് സൗജന്യ ക്രിയേറ്റേഴ്സ് സ്ലിംഗ് ബാഗും ലഭിക്കും.

 

TAGS: HP Envy X360 14 |