റിയല്‍മി എന്‍ട്രി ലവല്‍ 5ജി കില്ലര്‍

Posted on: April 12, 2024

കൊച്ചി : റിയല്‍മി 128 5ജി മോഡല്‍ പ്രഖ്യാപിച്ചു. റിയല്‍മി നമ്പര്‍ സീരീസിലെ ഏറ്റവും പുതിയ ഫോണ്‍ എന്ന നിലയില്‍ സുപ്രധാന നാഴികക്കല്ലാണ് ഇത്. നവീകരിച്ച ‘മെയ്ക് ഇറ്റ് റിയല്‍’ യുവ ഉപയോക്താക്കളുടെ ഇഷ്ടത്തെയാണ് പ്രതിനിധീകരിക്കുക.

എന്‍ട്രി- ലെവല്‍ 5ജി കില്ലര്‍ എന്ന നിലയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന റിയല്‍ മി 12, 5ജി ഉപയോക്താക്കള്‍ക്ക് സമാനതകളില്ലാത്ത അനുഭവം പ്രദാനംചെയ്യുന്നു. 45 വാട്‌സ് സൂപ്പര്‍ വിഒസി ചാര്‍ജും 5000 എംഎഎച്ച് ബാറ്ററിയും ഫീച്ചര്‍ ചെയ്യുന്ന സെഗ്മെന്റിലെ ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണിത്. സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റില്‍ ആദ്യമായി എയര്‍ ജെസ്ചര്‍ അവതരിപ്പിക്കുന്നതോടൊപ്പം 120 60ര്‍ട്‌സും 800ഏറ്റവും തിള
ക്കമുള്ള ഡിസ്‌പ്ലേയും അവതരിപ്പിക്കുന്നു.

റിയല്‍മി 12x 5ജി മീഡിയടെക് ഡിമെന്‍സിറ്റി 6100+ 521 ചിറ്റാണ് നല്‍കുന്നത്. വേപ്പര്‍ ചേമ്പര്‍കൂളിംഗ് സിസ്റ്റം ഫീച്ചര്‍ ചെയ്യുന്നു. സൂപ്പര്‍ സ്ലിംബോഡിയായി 7.69 മില്ലിമീറ്റര്‍ വലിപ്പത്തിലുള്ള ഫോണില്‍ 50എംപി എഐ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ, 8എംപി സെല്‍ഫി ക്യാമറ എന്നിവയുള്ള ബഹുമുഖക്യാമറ സജ്ജീകരണവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഐപി54 ഡസ്റ്റ് ആന്റ് വാട്ടര്‍ റെസിസ്റ്റന്‍സ്, ഡ്യുവല്‍ സ്റ്റീരിയോസ്പീക്കറുകള്‍, 8ജിബി 8 ഏജിബി വരെ ഡൈനാമിക് റാം എന്നിവയ്‌ക്കൊപ്പം 128ജിബി സംഭ
രണ ശേഷിയും മറ്റ് മുന്‍നിര നിലവാരത്തിലുള്ള അനുഭവങ്ങളില്‍ ഉള്‍പ്പെടുന്നു.

 

TAGS: Realme 12X 5G |