ഗ്യാലക്‌സി നോട്ട് 7

Posted on: July 23, 2016

Samsung-Galaxy-Note-7-color

സാംസംഗിന്റെ പ്രീമിയം സ്മാർട്ട്‌ഫോണായ ഗ്യാലക്‌സി നോട്ട് 7 ഓഗസ്റ്റ് രണ്ടിന് ആഗോളവിപണിയിൽ ലോഞ്ച് ചെയ്യും. ഗ്യാലക്‌സി നോട്ട് 7 ന്റെ പ്രീ ബുക്കിംഗ് ദുബായിൽ ആരംഭിച്ചു. 500 ദിർഹംസ് മുടക്കി ബുക്ക് ചെയ്യുന്നവർക്ക്, 128 ജിബി മൈക്രോ എസ്ഡി കാർഡ് പ്രീബുക്കിംഗ് ഓഫറായി ലഭിക്കും.

ഡ്യുവൽകോർ സ്‌നാപ് ഡ്രാഗൺ 821 പ്രോസസർ, ആൻഡ്രോയ്ഡ് 6.0.1 മാഷ്‌മെല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റം. 5.8 ഇഞ്ച് സ്‌ക്രീൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിത്ത് സൂപ്പർ അമൊലെഡ് ഡിസ്‌പ്ലേ, 1440 x 2560 പിക്‌സൽ റെസല്യൂഷൻ, ഐറിസ് സ്‌കാനർ, ഫിംഗർ പ്രിന്റ് സ്‌കാനർ.

വാട്ടർ പ്രൂഫ് ബോഡി. 4ജി കണക്ടിവിറ്റി. 16 മെഗാപിക്‌സൽ പിൻക്യാമറ. 5 മെഗാപിക്‌സൽ മുൻ ക്യാമറ. 4600 എംഎഎച്ച് ബാറ്ററി. 6 ജിബി റാം. 64 ജിബി ഇൻബിൽറ്റ് മെമ്മറി 256 ജിബി വരെ വർധിപ്പിക്കാനാകും. മൂന്ന് നിറങ്ങളിൽ ഗ്യാലക്‌സി നോട്ട് 7 തെരഞ്ഞെടുക്കാം.