സാംസംഗ് പ്രതിനിധികൾ ഡിജിസിഎയുമായി കൂടിക്കാഴ്ച നടത്തി

Posted on: September 26, 2016

samsung-note-2-fire-big

ന്യൂഡൽഹി : സാംസംഗ് പ്രതിനിധികൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ സാംസംഗ് ഗാലക്‌സി നോട്ട് 2 സ്മാർട്ട്‌ഫോണിന് തീപിടിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഗാലക്‌സി നോട്ട് 2 ന്റെ കാര്യത്തിൽ ആദ്യ സംഭവമാണിതെന്ന് സാംസംഗ് വിശദീകരിച്ചു.

തീപിടിച്ച സ്മാർട്ട്‌ഫോൺ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് ഡിജിസിഎയും അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് ഗാലക്‌സി നോട്ട് 7 ഫോണുകൾക്ക് ഡിജിസിഎ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ബാറ്ററി തകരാറ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബർ 15 വരെ നിർമ്മിച്ച ഗാലക്‌സി നോട്ട് 7 സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ വില്പന നടത്തിയിട്ടില്ലെന്ന് സാംസംഗും വ്യക്തമാക്കി.