സാംസംഗ് നോട്ട് 7 ന്റെ ഉത്പാദനം താത്കാലികമായി നിർത്തി

Posted on: October 10, 2016

samsung-galaxy-note-7-big

സീയൂൾ : സാംസംഗ് ഇലക്‌ട്രോണിക്‌സ് ഗാലക്‌സി നോട്ട് 7 ന്റെ ഉത്പാദനം താത്കാലികമായി നിർത്തി. ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് നോട്ട് 7 കമ്പനി തിരിച്ചുവിളിച്ചിരുന്നു. യുഎസിലെ എ ടി & ടി യും ജർമ്മനിയിലെ ടി മൊബൈലും തിരിച്ചുവിളിക്കപ്പെട്ട നോട്ട് 7 ന്റെ എക്‌സ്‌ചേഞ്ച് നിർത്തിവച്ചു.

എന്നാൽ ഉത്പാദനം നിർത്തിവെച്ചതു സംബന്ധിച്ച് സാംസംഗ് പ്രതികരിച്ചിട്ടില്ല. ചാർജിംഗിനിടെ നോട്ട് 7 ന്റെ ലിതിയം അയേൺ ബാറ്ററി പൊട്ടിത്തെറിച്ചതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.