എയർ ഏഷ്യ വിമാനങ്ങളിൽ ഗാലക്‌സി നോട്ട് 7 ഫോണുകൾക്ക് നിരോധനം

Posted on: October 16, 2016

airasia-india-airbus-a-320

സെപാംഗ് : എയർ ഏഷ്യ ഗ്രൂപ്പിലെ വിമാനങ്ങളിൽ ഒക്‌ടോബർ 17 മുതൽ സാംസംഗ് ഗാലക്‌സി നോട്ട് 7 ഫോണുകൾക്ക് നിരോധനം. യുഎസ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ നിരോധനം വന്നതിന് തൊട്ടുപിന്നാലെയാണ് എയർ ഏഷ്യ വിലക്ക് ഏർപ്പെടുത്തിയത്.

കാബിൻ ബാഗുകളിലോ, ചെക്കിൻ ബാഗുകളിലോ, കാർഗോയിലോ ഗാലക്‌സി നോട്ട് 7 ഫോണുകൾ അനുവദിക്കുകയില്ലെന്ന് എയർ ഏഷ്യ പത്രക്കുറിപ്പിൽ അറിയിച്ചു. ഫോൺ കണ്ടെത്തിയാൽ ബോർഡിംഗ് അനുവദിക്കുകയില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എയർ ഏഷ്യ ഇന്ത്യ, എയർ ഏഷ്യ മലേഷ്യ, എയർ ഏഷ്യ തായ്‌ലൻഡ്, എയർ ഏഷ്യ ഇന്തോനേഷ്യ, എയർ ഏഷ്യ ഫിലിപ്പൈൻസ്, മലേഷ്യ എയർഏഷ്യ, തായ് എയർഏഷ്യ, ഇന്തോനേഷ്യ എയർഏഷ്യ എന്നിവ ഓപറേറ്റ് ചെയ്യുന്ന എല്ലാ ഫ്‌ളൈറ്റുകളിലും നിരോധനം ബാധകമാണ്.