ഗാലക്‌സി എസ്7, എസ്7 എഡ്ജ്

Posted on: March 8, 2016

 

Samsung-Galaxy-S7-&-S7-Edge

സാംസംഗ് ഗാലക്‌സി എസ്7, എസ്7 എഡ്ജ് എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫെബ്രുവരി 21 നാണ് ഇരു ഫോണുകളുടെയും ആഗോള ലോഞ്ചിംഗ് നടന്നത്.

ഗാലക്‌സി എസ്7 5.1 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ( 1440ത 2560 പിക്‌സൽസ്). എസ്7 എഡ്ജിന് 5.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ. കോർണിംഗ് ഗൊറില്ല ഗ്ലാസ് 4. സിംഗിൾ നാനോ സിം / ഡ്യുവൽ സിം. 4ജിബി റാം. 32/64 ജിബി ഇന്റേണൽ മെമ്മറി. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 200 ജിബി വരെ ഉയർത്താനാകും. ഭാരം 152 ഗ്രാം. എസ്7 എഡ്ജിന് 157 ഗ്രാം ഭാരം.

Samsung-Galaxy-S7-Big-aആൻഡ്രോയ്ഡ് വി6.0 മാർഷ്മല്ലോ ഓപറേറ്റിംഗ് സിസ്റ്റം. ക്വാൽകോം എംഎസ്എം8996 സ്‌നാപ്ഡ്രാഗൺ 820 ചിപ്‌സെറ്റ്. 12 മെഗാപിക്‌സൽ റിയർ ക്യാമറ. എൽഇഡി ഫ്‌ലാഷ്. 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി. ഫിംഗർപ്രിന്റ് സെൻസർ. ഇളക്കിമാറ്റാൻ പറ്റാത്ത 3000 എംഎഎച്ച് ലി-യോൺ ബാറ്ററി. എസ്7 എഡ്ജിൽ ഇളക്കിമാറ്റാൻ പറ്റാത്ത 3600 എംഎഎച്ച് ലി-യോൺ ബാറ്ററി. അരമണിക്കൂറിനുള്ളിൽ 60 ശതമാനം ചാർജ് ചെയ്യാനാകും. ബ്ലാക്ക്, വൈറ്റ്, ഗോൾഡ്, സിൽവർ എന്നീ നിറങ്ങളിൽ ഇരു ഫോണുകളും ലഭ്യമാകും.

Samsung-Galaxy-S7-&-S7-edge

സാംസംഗിന്റെ ഇന്ത്യൻ പ്ലാന്റിലാണ് പുതിയ ഫോണുകൾ നിർമ്മിച്ചിട്ടുള്ളത്. ഗാലക്‌സി എസ്7, എസ്7 എഡ്ജ് എന്നിവയുടെ വിപണനത്തിനായി 100 കോടി രൂപയാണ് സാംസംഗ് ചെലവഴിക്കാൻ ഒരുങ്ങുന്നത്. മാർച്ച് 8 നും 17 നും മധ്യേ ബുക് ചെയ്യുന്നവർക്ക് വിആർ ഹെഡ്‌സെറ്റ് സൗജന്യമായി ലഭിക്കും. ഗാലക്‌സി എസ്7 ന് 48,900 രൂപയും ഗാലക്‌സി എസ്7 എഡ്ജിന് 56,900 രൂപയുമാണ് വില.