സാംസംഗ് മൊബൈൽ സൊല്യുഷൻസ് ഫോറം 2017 ന്യൂഡൽഹിയിൽ

Posted on: August 26, 2017

കൊച്ചി : സാംസംഗ് ഇലക്‌ട്രോണിക്‌സ് ന്യൂഡൽഹിയിൽ സാംസംഗ് മൊബൈൽ സൊല്യുഷൻസ് ഫോറം 2017 സംഘടിപ്പിച്ചു. സംസംഗിന്റെ ആധുനിക ഉപകരണ സാങ്കേതിക വിദ്യകൾ ഫോറത്തിൽ അവതരിപ്പിച്ചു. രണ്ടാമത്തെ സാംസംഗ് മൊബൈൽ സൊല്യുഷൻസ് ഫോറത്തിലൂടെ ഇന്ത്യയിൽ വരുന്ന അവസരങ്ങളും വിപണിയുടെ സാധ്യതകളുമാണ് സാംസംഗ് മുന്നോട്ടു വച്ചത്.

ഇന്ത്യ വലിയൊരു ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ വിപ്ലവത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും ഈ മാറ്റത്തിന് ഉത്തേജനം നൽകുന്നതിന്റെ ആവേശത്തിലാണ് സാംസംഗ് എന്നും സാംസംഗ് ഇലക്‌ട്രോണിക്‌സ് സൗത്ത് ഈസ്റ്റ് ഏഷ്യ ഡിവൈസ് സൊല്യുഷൻസ് മേധാവിയും വൈസ് പ്രസിഡന്റുമായ ഹെയ്ജിൻ പാർക്ക് പറഞ്ഞു.

സാംസംഗ് ബ്രാൻഡ് ഇമേജ് സെൻസറായ ഐസോസെൽ പരിപാടിയുടെ ഹൈലൈറ്റായിരുന്നു. ടെക്‌നോളജിക്കൽ സബ് ബ്രാൻഡുകളായ ബ്രൈറ്റ്, ഫാസ്റ്റ്, സ്ലിം, ഡ്യുവൽ എന്നിവയുടെ ഡെമോയുണ്ടായിരുന്നു. ഇന്നത്തെ മൊബൈൽ ആപ്ലിക്കേഷനുകളിൽ ക്യാമറയുടെ വിവിധ ആവശ്യങ്ങൾ വ്യക്തമാക്കുന്നതായിരുന്നു ഡെമോ. മൊബൈൽ ഉത്പാദന രംഗത്തെ 200 ഓളം പ്രൊഫഷണലുകളും ഡിസൈൻ എൻജിനീയർമാരും ഗവേഷകരും ഫോറത്തിൽ പങ്കെടുത്തു.