പാനാസോണിക് P66 മെഗ

Posted on: February 11, 2016

Panasonic-P66-Mega-Big

ഉപയോക്താക്കൾക്ക് അതിശയിപ്പിക്കുന്ന സൗകര്യങ്ങൾ സമ്മാനിച്ച് പാനാസോണിക്കിന്റെ പുതിയ സ്മാർട്ട് ഫോണായ പി 66 മെഗ വിപണിയിൽ അവതരിപ്പിച്ചു. 21 ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന പി. 66 മെഗയുടെ വില 7990 രൂപയാണ്.

3 ജി കണക്ടിവിറ്റിയുള്ള ഡ്യുവൽ സിം പി 66 ൽ 5 ഇഞ്ച് എച്ച് ഡി ഐപിഎസ് ഡിസ്‌പ്ലേ (1280 X 720 പിക്‌സൽസ്), 1.3 ജിഗാഹെർട്‌സ് ക്വാഡ് കോർ 64ബിറ്റ് പ്രോസസർ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറിയുള്ള പി 66 മെഗയുടെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വർധിപ്പിക്കാൻ കഴിയും. ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.1 ഓപറേറ്റിംഗ് സിസ്റ്റം.

8 എംപി റിയർ ക്യാമറയും എൽഇഡി ഫ്‌ലാഷും, 5 എംപി പിക്‌സൽ ഫ്രണ്ട് ക്യാമറും പി 66 മെഗായുടെ സവിശേഷതകളാണ്. 3200 എംഎഎച്ച് ബാറ്ററിയാണ് പി66 മെഗയ്ക്ക് ഊർജ്ജം പകരുന്നത്.

കൂടാതെ ജിപിഎസ്, വൈഫൈ, 802.11 ബി ജി എൻ വൈഫൈ ഹോട്ട് സ്‌പോർട്ട് എഫ് എം റേഡിയോ ബ്ലൂടൂത്ത് 2.1 മൈക്രോ യുഎസ്ബി സൗകര്യങ്ങളും ഈ സ്മാർട്ട് ഫോണിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇലക്ട്രിക് ബ്ലൂ, റോസ് ഗോൾഡ്, റുസറ്റ് ബ്രൗൺ എന്നീ നിറങ്ങളിൽ പാനാസോണിക് പി 66 മെഗാ ലഭ്യമാണ്.

ടെക്‌നോളജിയിലൂടെ പ്രാദേശിക ഭാഷയിൽ സംവദിക്കുന്നതിനുള്ള ഡിജിറ്റൽ ഗ്യാപ്പ് നികത്താൻ പി 66 മെഗ സഹായിക്കുമെന്ന് പാനാസോണിക് ഇന്ത്യ ബിസിനസ് ഹെഡ് (മൊബിലിറ്റി ഡിവിഷൻ) പങ്കജ് റാണാ പറഞ്ഞു.