സൈ്വപ് എലൈറ്റ് പ്ലസ്

Posted on: June 3, 2016

Swipe-Elite-Plus-Big

സൈ്വപ് ടെക്‌നോളജീസ് ബജറ്റ് സ്മാർട്ട്‌ഫോണായ എലൈറ്റ് പ്ലസ് വിപണിയിൽ അവതരിപ്പിച്ചു. ആദ്യഘട്ടത്തിൽ എലൈറ്റ് പ്ലസ് ജൂൺ 13 മുതൽ ഫ്‌ളിപ്കാർട്ടിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. നാല് മാസത്തിനുള്ളിൽ രണ്ട് ലക്ഷം എലൈറ്റ് പ്ലസ് വിറ്റഴിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് സൈ്വപ് സ്ഥാപകനും സിഇഒയുമായ ശ്രീപാൽ ഗാന്ധി പറഞ്ഞു.

5 ഇഞ്ച് ഫുൾ എച്ച്ഡി 1080 പി ഐപിഎസ് ഡിസ്‌പ്ലേ. ഡ്രാഗൺ ട്രെയിൽ ഗ്ലാസ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 615 ഒക്ടാകോർ പ്രോസസർ. 2ജിബി റാം. 16 ജിബി ഇന്റേണൽ മ്മെറി. 64 ജിബി വരെ വികസിപ്പിക്കാനാകും. 13 മെഗാപിക്‌സൽ പിൻ ക്യാമറ. 8 മെഗാപിക്‌സൽ മുൻ ക്യാമറ. 3050 എംഎഎച്ച് ബാറ്ററി. വൈഫൈ. ബ്ലൂടൂത്ത് 4.1,ജിപിഎസ്. യുഎസ്ബി ഒടിജി.

ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.1 ഓപറേറ്റിംഗ് സിസ്റ്റം എലൈറ്റ് പ്ലസിന് കരുത്ത് പകരുന്നു. ഡ്യുവൽ സിം സ്മാർട്ട്‌ഫോണായ സൈ്വപ് എലൈറ്റ് പ്ലസിന് 4ജി എൽടിഇ കണക്ടിവിറ്റിയുണ്ട്. 8.4 എംഎം കനം. ഭാരം 131 ഗ്രാം. വില 6,999 രൂപ.