വിവോ എക്‌സ്7

Posted on: July 3, 2016

Vivo-X7-screen-Big

വിവോ എക്‌സ്7, എക്‌സ്7 പ്ലസ് എന്നീ രണ്ട് സ്മാർട്ട്‌ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. വിവോ എക്‌സ്7 ന് ജൂലൈ 7 മുതലും എക്‌സ്7 പ്ലസ് ജൂലൈ 15 മുതലും ചൈനയിൽ ലഭ്യമാകും. വൈകാതെ ഇന്ത്യൻ വിപണയിലും എത്തും.വില 2,498 യുവാൻ (ഏകദേശം 25,260 രൂപ).

വിവോ എക്‌സ്7

5.2 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ. ഒക്ടാകോർ സ്‌നാപ് ഡ്രാഗൺ 652 പ്രോസസർ. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം. 4 ജിബി റാം. 64 ജിബി ഇൻബിൽറ്റ് സ്‌റ്റോറേജ്. 16 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. 13 മെഗാപിക്‌സൽ റിയർ ക്യാമറ.

ഫിംഗർപ്രിന്റ് സ്‌കാനർ. അതിവേഗ ചാർജിംഗിന് 3000 എംഎഎച്ച് ബാറ്ററി. വിവോ എക്‌സ്7 ന്റെ അഴകളവുകൾ : നീളം 147.3 മിമി. വീതി 71.3 മിമി. കനം 7.2 മിമി. ഭാരം 151 ഗ്രാം.

വിവോ എക്‌സ്7 പ്ലസ്

ഡ്യുവൽ സിം. 5.7 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി (1080 x 1920 പിക്‌സൽസ്) ഡിസ്‌പ്ലേ. ഒക്ടാകോർ സ്‌നാപ് ഡ്രാഗൺ 652 പ്രോസസർ. ഫൺടച്ച് ഒഎസ് 2.5.1 ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം. 4 ജിബി റാം. 128 ജിബി ഇൻബിൽറ്റ് സ്‌റ്റോറേജ്. 16 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. 16 മെഗാപിക്‌സൽ റിയർ ക്യാമറ വിത്ത് എൽഇഡി ഫ്‌ലാഷ്.

ഫിംഗർപ്രിന്റ് സ്‌കാനർ. അതിവേഗ ചാർജിംഗിന് 3000 എംഎഎച്ച് ബാറ്ററി. വിവോ എക്‌സ്7 ന്റെ അഴകളവുകൾ : നീളം 158.8 മിമി. വീതി 77.9 മിമി. കനം 7.4 മിമി. ഭാരം 183 ഗ്രാം.