പെപ്‌സി പി1 എസ്

Posted on: November 26, 2015

Pepsi-P1s-Big

പതഞ്ഞുയരുന്ന കോള പോലെ ആശയവിനിമയം നടത്താൻ ഇനി പെപ്‌സി സ്മാർട്ട്‌ഫോണും. യുഎസ് കോള ബ്രാൻഡായ പെപ്‌സിയുടെ ആദ്യ 4ജി സ്മാർട്ട്‌ഫോൺ പെപ്‌സി പി1 എസ് ചൈനീസ് വിപണിയിലാണ് ആദ്യം അവതരിപ്പിച്ചിട്ടുള്ളത്. 110 ഡോളറാണ് (7,260 രൂപ)വില. വില്പന വിജയകരമായാൽ വൈകാതെ ഇന്ത്യൻ വിപണിയിലേക്കും പെപ്‌സി സ്മാർട്ട്‌ഫോൺ എത്തും.

ഡ്യുവൽ സിം. 5.5 ഫുൾ എച്ച്ഡി സ്‌ക്രീൻ. 2.5ഡി കർവ്ഡ് ഗ്ലാസ്. 1080പി ഡിസ്‌പ്ലേ. ഒക്ട കോർ മീഡിയ ടെക് (എംടി 6592) പ്രോസസർ. 2ജിബി റാം. 16 ജിബി മെമ്മറി മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വർധിപ്പിക്കാം. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപറേറ്റിംഗ് സിസ്റ്റം. 13 മെഗാപിക്‌സൽ റിയർ ക്യാമറ. 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. 3000 എംഎഎച്ച് ബാറ്ററി. ഷെൻസെൻ സ്‌കൂബി കമ്യൂണിക്കേഷൻ ആണ് പെപ്‌സിക്കു വേണ്ടി സ്മാർട്ട്‌ഫോൺ നിർമ്മിക്കുന്നത്.