എലുഗ മാർക്ക്

Posted on: December 4, 2015

Panasonic-Eluga-Mark-Big-a

പാനസോണിക് എലുഗ മാർക്ക് സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ഫിംഗർ പ്രിന്റർ സ്‌കാനർ ഉൾപ്പടെ സ്വകാര്യത സംരക്ഷിക്കാൻ പുതിയ നിരവധി ഫീച്ചറുകൾ എലുഗ മാർക്കിലുണ്ട്. ഡ്യുവൽ സിം 4ജി എൽടിഇ സ്മാർട്ട്‌ഫോണായ എലുഗ മാർക്കിൽ ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ആണ് ഓപറേറ്റിംഗ് സിസ്്റ്റം. 1.5 ജിഗഹെർട്‌സ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ ഒക്ടകോർ പ്രോസസർ.

5.5 ഇഞ്ച് (720 x 1280 പിക്‌സസൽ റെസ്‌ല്യൂഷൻ) ഐപിഎസ് ഡിസ്‌പ്ലേ. 2ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വർധിപ്പിക്കാനാകും. 13 മെഗാപിക്‌സൽ റിയർ ക്യാമറ വിത്ത് എൽഇഡി ഫ്‌ലാഷ്. 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. 2500 എംഎച്ച് ബാറ്ററി. റോയൽ ഗോൾഡ്, മെറ്റാലിക് േ്രഗ നിറങ്ങളിൽ പാനസോണിക് എലുഗ മാർക്ക് ലഭ്യമാണ്. വില 11,990 രൂപ.