ഈസ്‌റ്റേൺ ട്രെഡ്‌സ് ആദ്യ ലാഭവിഹിതം പ്രഖ്യാപിച്ചു

Posted on: May 7, 2015

Eastern-Navas-Meeran-Big

കൊച്ചി : ടയർ റീട്രെഡിംഗ് വിപണിയിലെ മുൻനിരക്കാരായ ഈസ്റ്റേൺ ട്രെഡ്‌സ് ലിമിറ്റഡ് (ഇടിഎൽ) നിക്ഷേപകർക്കു ആദ്യ ലാഭവിഹിതം പ്രഖ്യാപിച്ചു. 2014-15 ധനകാര്യവർഷം 2.41 കോടി രൂപയാണ് കമ്പനിയുടെ നികുതിക്കു മുൻപുള്ള ലാഭം.

നിക്ഷേപകർക്ക് അഞ്ച് ശതമാനം ലാഭവിഹിതം നൽകാനാണ് ഡയറക്ടർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് ഇടിഎൽ ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. ഊന്നുകൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി, ആഭ്യന്തര വിപണിയേയും ആഭ്യന്തര റീട്രെഡേഴ്‌സിനേയും സഹായിക്കുന്നതിനായി ഇന്ത്യയിലുടനീളം ആധുനികസങ്കേതങ്ങളുപയോഗിച്ചുള്ള നൂതന റീട്രെഡിംഗ് യൂണിറ്റുകൾ തുടങ്ങും. ആഫ്രിക്കൻ ഉപ ഭൂഖണ്ഡത്തിലും തെക്കേ അമേരിക്ക, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നിവടങ്ങളിലും ഗൾഫിലും തങ്ങൾ സജീവമാണെന്ന് വൈസ് പ്രസിഡന്റും സിഎഫ്ഒയുമായ എസ് രാജേഷ് പറഞ്ഞു. വിദേശത്ത് സ്വന്തമായി റീട്രെഡിംഗ് സൗകര്യങ്ങൾ ഈ ഡിംസബറോടെ ആരംഭക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രധാന റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനുകൾക്ക് ആവശ്യമായ വസ്തുക്കൾ വിതരണം ചെയ്യുന്നത് ഇടിഎല്ലാണ്. കെഎസ്ആർടിസി, എംഎസ്ആർടിസി, ടിഎൻഎസ്ടിസി, ആർഎസ്ആർടിസി തുടങ്ങിയവ അവയിൽ ചിലതാണെന്നും ഇതിലൂടെ ആഭ്യന്തര വിപണിയിൽ മികച്ച സ്ഥാനം നേടിയെടുക്കാൻ കമ്പനിക്കു സാധിച്ചെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

സ്വന്തമായും വ്യാപാരപങ്കാളികൾക്ക് വേണ്ടിയും തൊഴിലാളികളെ കണ്ടെത്താൻ റീട്രെഡ് പരീശീലന കേന്ദ്രം സ്ഥാപിച്ചും ഇടിഎൽ വിപണിയിൽ പങ്കാളിത്തം ശക്തമാക്കിയിട്ടുണ്ട്.