കിറ്റെക്‌സ് ഗാർമെന്റ്‌സിന് 99 കോടി രൂപ അറ്റാദായം

Posted on: April 7, 2015

Kitex-Garments-Big

കൊച്ചി : കിറ്റെക്‌സ് ഗാർമെന്റ്‌സ് 2014-15 ൽ 99 കോടി രൂപ അറ്റാദായം നേടി. മുൻവർഷം 57 കോടിയായിരുന്നു അറ്റാദായം. വരുമാനം 15 ശതമാനം വർധിച്ച് 525 കോടിയായി. നികുതിപൂർവ ലാഭം 69 ശതമാനം വർധിച്ച് 182 കോടി രൂപയായി. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 125 ശതമാനം (1.25 രൂപ) ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

2014 മാർച്ച് 31 ന് 89 രൂപയായിരുന്ന കിറ്റെക്‌സ് ഓഹരിവില 2015 മാർച്ച് 31 ന് 534 രൂപയായി വർധിച്ചു. ലിസ്റ്റഡ് കമ്പനികളിൽ ആദ്യപ്രവർത്തന ഫലം പ്രഖ്യാപിച്ച് തുടർച്ചയായി മൂന്നാം വർഷവും കിറ്റെക്‌സ് ഒന്നാമത് എത്തി.