കിറ്റെക്‌സ് തെലുങ്കാനയിൽ 1000 കോടി രൂപ മുതൽമുടക്കും

Posted on: July 10, 2021

കൊച്ചി : തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപത്തിനു കിറ്റെക്‌സ്. കക്കാതിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലാണ് നിക്ഷേപം നടത്തുക. കേരളത്തില്‍ നടപ്പാക്കാനുദ്ദേശിച്ച പദ്ധതികളിലൊന്നാണിത്. തെല
ങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവുവാണ് കിറ്റെക്‌സ് നിക്ഷേപം നടത്തുന്ന കാര്യം ട്വീറ്റ് ചെയ്തത്.

രണ്ടു വര്‍ഷംകൊണ്ടു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. 4000 പേര്‍ക്കുപ്ലാന്റില്‍ ജോലി ലഭിക്കും. ഇന്നലെ രാത്രിവെകിയും കിറ്റെക്‌സസ് എം.ഡി. സാബു എം.ജേക്കബുമായി തെലങ്കാന വ്യവസായ പ്രിന്‍
സിപ്പല്‍ സെക്രട്ടറി ചര്‍ച്ച നടത്തി. കൂടുതല്‍ വിശദാംശങ്ങള്‍ ഇന്ന് അറിയിക്കുമെന്നു കിറ്റെക്‌സ് കേന്ദ്രങ്ങള്‍ പറഞ്ഞു. ആറംഗ കിറ്റെകസ് സംഘം ഇന്ന് ഉച്ചയോടെ കേരളത്തില്‍മടങ്ങിയെത്തും. വ്യവസായം തുടങ്ങാന്‍ കിറ്റെക്‌സിനു വന്‍ ഇളവുകള്‍ തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായാണ് സൂചന. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകന്‍ കൂടിയായ വ്യവസായമന്ത്രി കെ.ടി. രാമറാവു നേരിട്ടാണ് കിറ്റെക്‌സസ് സംഘത്തെ വരവേറ്റത്.

ഉച്ചയൂണിനു ശേഷം തെലങ്കാന സര്‍ക്കാര്‍ ഒരുക്കിയ ഹെലികോപ്ടറില്‍ കക്കാതിയയിലെ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലെത്തി, 3000 ഏക്കറിലുള്ള വമ്പന്‍ പാര്‍ക്കാണിത്. ഇന്നു രാവിലെ സംഘം വെല്‍സണ്‍ ഫാക്ടറി സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് മടങ്ങും.

TAGS: Kitex |