പോപ്പുലര്‍ വെഹിക്കിള്‍സ് 12 മുതല്‍ ഐപിഒ

Posted on: March 6, 2024

ന്യൂഡല്‍ഹി •: കേരളം ആസ്ഥാനമായുള്ള വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന(ഐപിഒ) 12 മുതല്‍ നടക്കും. 14ന് സമാപിക്കും.

ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള വില്‍പന 11 മുതലാണ്. 250 കോടി രൂപയുടെ പുതിയ ഓഹരികളും, ബനിയന്‍ ട്രീ ഗോത്ത് കാപ്പിറ്റലിന്റെ കൈവശമുള്ള 1.19 കോടി ഓഹരികളും അടങ്ങിയതാണ് ഐപിഒ. 69.45% ഓഹരി നിലവില്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. ബനിയന്‍ ട്രീക്ക് ഉള്‍പ്പെടെ 30 ശതമാനം പങ്കാളിത്തമാണുള്ളത്.