പോപ്പുലര്‍ വെഹിക്കിള്‍സ് ഐപിഒയില്‍ 1.78 കോടി ഓഹരിക്കുള്ള അപേക്ഷ ലഭിച്ചു

Posted on: March 15, 2024

മുംബൈ : കേരളം ആസ്ഥാനമായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന്റെ പ്രാഥമികഓഹരി വില്പനയ്ക്ക്(ഐപിഒ) ലഭിച്ചത് 1.23 മടങ്ങ് അപേക്ഷ. ഐപിഒ ഇന്നലെ സമാപിച്ചു.

601.55 കോടി രൂപ സമാഹരിക്കാനുള്ള ഐപിഒയില്‍ 1.78 കോടി ഓഹരിക്കുള്ള അപേക്ഷ ലഭിച്ചു. 1.44 കോടി ഓഹരികളാണ് വില്പനയ്ക്ക് ഉണ്ടായിരുന്നത്. ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകരുടേതായി 1.97 മടങ്ങ് അപേക്ഷയെത്തി. ചില്ലറ നിക്ഷേപകരുടെ അപേക്ഷ 1.05 മടങ്ങാണ്.

280-295 രൂപയായിരുന്നു ഐ പി ഒ വിലനിലവാരം. ആങ്കര്‍ നിക്ഷേപകരില്‍നിന്ന് 180.17 കോടി രൂപ മാഹരിച്ചിട്ടുണ്ട്. കടങ്ങള്‍ വീട്ടാനും കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി സമാഹരിച്ച തുക ഉപയോഗിക്കും.