പോപ്പുലർ റാലി ഫ്ളാഗ് ഓഫ് 19-ന് കോട്ടയത്ത്

Posted on: December 16, 2019

കൊച്ചി : പോപ്പുലർ റാലിയ്ക്ക് 25 വയസ്. ഇന്ത്യയിലെ പ്രമുഖ വാഹന ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് നടത്തിവരുന്ന പോപ്പുലർ റാലി 2019 ഇത്തവണയും ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പിന്റെ (ഐ.എൻ.ആർ.സി.) ഭാഗം. ഫ്ളാഗ് ഓഫ് ഡിസംബർ 19 ന് വൈകുന്നേരം അഞ്ചിന് കോട്ടയത്തെ ഹോട്ടൽ വിൻഡ്സർ കാസിലിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും.ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്ട്സ് ക്ലബ് ഓഫ് ഇന്ത്യയുടെ (എഫ്.എം.എസ്.സി.ഐ) അംഗീകാരത്തോടെ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിന്റെ അഞ്ചാമത്തെയും അവസാനത്തെയും പാദമ മത്സത്തിനാണ് ഇക്കുറിയും പോപ്പുലർ റാലി വേദിയാകുന്നത്.

ഈ റാലിയാണ് നാഷണൽ ചാമ്പ്യനെ നിശ്ചയിക്കുക . കാറുകളുടെ പരിശോധനയും, റെക്കിയും 20 ന് ആണ്. റാലിയുടെ സ്പെഷ്യൽ സ്റ്റേജുകൾ നടക്കുക ഡിസംബർ 21 ശനിയാഴ്ച, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തിടനാട് ടൗൺ പരിസരങ്ങളിലെ തെരഞ്ഞെടുത്ത ടർമാക്ക് പ്രതലത്തിലൂടെയായിരിക്കും .22 ന് അതിരാവിലെ നടക്കുന്ന 2 സ്പെഷ്യൽ സ്റ്റേജും കൂടി പിന്നിട്ട ശേഷം റാലി ഡ്രൈവർമാർ വൈകീട്ടോടെ കോട്ടയത്ത് എത്തിച്ചേരും. വൈകുന്നേരം അഞ്ചിന് ഹോട്ടൽ വിൻഡ്സർ കാസിലിൽ നടക്കുന്ന സമ്മാനദാനത്തോടെ റാലിക്ക് തിരശീല വീഴും.