പോപ്പുലര്‍ വെഹിക്കിള്‍സ് പ്രാരംഭ ഓഹരി വില്പ്പന നടത്താന്‍ സെബിയുടെ അനുമതി

Posted on: December 22, 2023

കൊച്ചി : വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന് പ്രാരംഭ ഓഹരി വില്പ്പന നടത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഐപിഒയ്ക്കായി പോപ്പുലര്‍ വെഹിക്കിള്‍സ് സെബിക്ക് അപേക്ഷ സമര്‍പ്പിച്ചത്.

ഇതിന് മുമ്പ് 2021 ഓഗസ്റ്റിലും കമ്പനി ഐപിഒയ്ക്കായി അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നെങ്കിലും പ്രതികൂല വിപണി സാഹചര്യങ്ങള്‍ കാരണം ഐപിഒ നടത്തിയിരുന്നില്ല. സെബിയുടെ അനുമതി ലഭിച്ചതിനാല്‍ ജനുവരിയില്‍ തന്നെ കമ്പനി ഐപിഒയുമായെത്തുമെന്നാണ് കരുതുന്നത്. ജനുവരി ആദ്യത്തോടെ തിയതി പ്രഖ്യാപിച്ചക്കും.

ഐപിഒയിലൂടെ ഏകദേശം 700 കോടി രൂപ സമാഹരിക്കാനാണ് പോപുലര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 250 കോടി രൂപ പുതിയ ഓഹരികളിലൂടെആയിരിക്കും. ബാക്കി നിലവിലുള്ള ഓഹരി ഉടമകളുടെ കൈവശമുള്ളഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴി സമാഹരിക്കും.