2022ല്‍ 43,914 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിറ്റഴിച്ച് വാര്‍ഡ് വിസാര്‍ഡ്

Posted on: January 4, 2023

കൊച്ചി : മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2022 വര്‍ഷത്തെ (ജനുവരി-ഡിസംബര്‍) വില്പനയില്‍ 131.6% വര്‍ധനയോടെ പുതുവര്‍ഷത്തിലേക്ക് കടന്നു. 43,914 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് 2022ല്‍ കമ്പനി വിറ്റത്. 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 18,963 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളായിരുന്നു കമ്പനി വിറ്റത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ (2022 ഏപ്രില്‍ -ഡിസംബര്‍) കമ്പനി 30,000 യൂണിറ്റിലധികം (30,493) ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 75.8% വളര്‍ച്ച രേഖപ്പെടുത്തി. 2021 ഏപ്രില്‍ -ഡിസംബര്‍ വരെയുള്ള മൂന്ന് ത്രൈമാസങ്ങളിലായി 17,340 ഇലക്ട്രിക് ഇരുചക്രവാഹന യൂണിറ്റ് വില്പനയാണ് നടന്നിരുന്നത്. ഉത്പ്പന്നങ്ങള്‍ക്കായുള്ള ശക്തമായ ഡിമാന്‍ഡും രാജ്യത്തുടനീളമുള്ള വിപുലമായ സാന്നിധ്യവും 2022 ഡിസംബറില്‍ 5,400 യൂണിറ്റുകളുടെ വില്പന നടത്താനും കമ്പനിക്ക് സഹായകരമായി. 3860 യൂണിറ്റുകള്‍ ഡിസ്പ്പാച്ച് ചെയ്ത 2021 ഡിസംബറിനെ അപേക്ഷിച്ച് 39.89% ഇരട്ടി വളര്‍ച്ചയും വാര്‍ഡ് വിസാര്‍ഡ് കൈവരിച്ചു.

വില്പനയില്‍ കമ്പനി ചരിത്രം സൃഷ്ടിച്ച സുപ്രധാന വര്‍ഷമാണ് 2022 എന്ന് വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു. ആഗോള വിപണികളിലുടനീളം കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കാനും കമ്പനിക്ക് കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിക്കുന്നതിനാല്‍ വിപണിയില്‍ പുതിയ അവസരങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും, വ്യവസായത്തിന്റെ സമഗ്രമായ വളര്‍ച്ചക്കായി ഇന്ത്യയിലെ ആദ്യത്തെ ഇവി ക്ലസ്റ്റര്‍ വികസിപ്പിക്കുന്നതിനൊപ്പം 2023ല്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Ward Wizard |